അയ്യപ്പന്റെ ശബ്ദം ലോക്സഭയില്‍ മുഴങ്ങണമെന്നാണ് ആഗ്രഹിക്കുന്നതെന്നു പന്തളം കൊട്ടാരം നിര്‍വ്വാഹക സമിതി അംഗം പ്രസിഡണ്ട് പി.ജി.ശശികുമാര വര്‍മ പാര്‍ലമെന്റിലേക്കു മല്‍സരിക്കാന്‍ ഇതുവരെ തീരുമാനിച്ചിട്ടില്ലെന്നും അദ്ദേഹം മനോരമയോടു പറഞ്ഞു. അതേസമയം പന്തളം കൊട്ടാരം ബിജെപിയുടെ നിര്‍ദേശം സ്വീകരിച്ചേക്കുമെന്നാണു സൂചന. അങ്ങനെ എങ്കില്‍ അദ്ദേഹം പത്തനംതിട്ടയില്‍ ബിജെപി പിന്തുണയുള്ള ജനകീയ സ്ഥാനാര്‍ത്ഥിയാകാനാണ് സാധ്യത.
. ആര്‍എസ്എസിന്റെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം കൊച്ചിയില്‍ നടന്ന അടിയന്തരാവസ്ഥ പീഡിതരുടെ സമ്മേളനത്തില്‍ ശശികുമാര വര്‍മ പങ്കെടുത്തതു ബിജെപിയോട് അടുക്കുന്നതിന്റെ സൂചനയായ് വിലയിരുത്തപ്പെടുന്നു. ആര്‍എസ്എസ് നേതൃത്വവുമായി ശബരിമല വിഷയത്തില്‍ അടുത്ത ബന്ധമാണ് ശശികുമാര വര്‍മ്മ പുലര്‍ത്തിയത്. യുവതി പ്രവേശനത്തെ അനുകൂലിക്കുന്ന സംസ്ഥാന സര്‍ക്കാരിന് ജനങ്ങള്‍ മറുപടി നല്‍കുമെന്ന് അദ്ദേഹം ഇന്നലെ പ്രതികരിച്ചിരുന്നു.
ശബരിമല മുഖ്യ തിരഞ്ഞെടുപ്പു വിഷയമാക്കിയാല്‍ കേരളം മുഴുവന്‍ ബിജെപിക്കു ഗുണം ലഭിക്കുമെന്നാണ് രാഷ്ട്രീയ വിലയിരുത്തലുകള്‍.
Discussion about this post