നടന് മോഹന്‍ലാലുമായി തെലുങ്കാനയില്‍ വെച്ച് കൂടിക്കാഴ്ച നടത്തിയിരുന്നതായി ബി.ജെപി ദേശീയ നിര്‍വാഹക സമിതി അംഗം പികെ കൃഷ്ണദാസ്. എന്നാല്‍ അതൊരിക്കലും രഹസ്യക്കൂടിക്കാഴ്ചയായിരുന്നില്ല . തിരഞ്ഞെടുപ്പുമായി ആ കൂടിക്കാഴ്ചയ്ക്ക് യാതൊരു ബന്ധവുമില്ലായിരുന്നു . മോഹന്‍ലാലിനെ സ്ഥാനാര്‍ഥിയാക്കുന്ന കാര്യത്തെക്കുറിച്ച് പാര്‍ട്ടിയില്‍ ഒരു ഔദ്യോഗിക ചര്‍ച്ചയും നടത്തിയിട്ടില്ല . കേരളത്തിലെ ഒരു സ്ഥാനാര്‍ഥിയെ സംബന്ധിച്ചും ഒരു ധാരണയുമായിട്ടില്ലെന്ന് പി.കെ കൃഷ്ണദാസ് വ്യക്തമാക്കി .
കഴിഞ്ഞ ദിവസത്തെ മലയാളപത്രത്തില്‍ ആര്.എസ്.എസിനെതിരെയുള്ള ഒരു ലേഖനം കോടിയേരിയുടേതായിട്ടുണ്ട് . അതില്‍ മഹാത്മാജിയെ കൊലപ്പെടുത്തിയത് ആര്.എസ്.എസ് ആണെന്നാണ് പറയുന്നത് . ഇത് തികച്ചും അടിസ്ഥാനരഹിതവും സത്യമായി വിദൂരബന്ധമില്ലാത്തത് ആണെന്നും കൃഷ്ണദാസ് പറഞ്ഞു . ഇത്തരത്തില്‍ അടിസ്ഥാന രഹിതമായ ആരോപണത്തില്‍ കോടിയേരി പരസ്യമായി മാപ്പ് പറയണം . ലോകത്തിലെ തന്നെ ഏറ്റവും വലിയ സാംസ്കാരിക സംഘടനയ്ക്കെതിരെയാണ് ഇത്തരം ഗുരുതരമായ ആരോപണം ഉന്നയിച്ചിരിക്കുന്നത് . പരസ്യമായി മാപ്പ് പറയുവാന്‍ കോടിയേരി തയ്യാറാകുന്നില്ലയെങ്കില്‍ അദ്ദേഹത്തിനെതിരെ നിയമനടപടിയുമായി മുന്നോട്ടു പോകുമെന്ന് കൃഷ്ണദാസ് പറഞ്ഞു . ഇത്തരത്തില്‍ മുന്‍പ് രാഹുല്‍ ഗാന്ധി ആരോപണം ഉന്നയിച്ചിരുന്നുവെന്നും ഇന്നിപ്പോള്‍ രാഹുല്‍ ഗാന്ധി കോടതിയുടെ പടികള്‍ കയറി ഇറങ്ങുകയാണെന്നും ഇത് തന്നെയാകും കോടിയേരിയുടെ ഗതിയെന്നും കൃഷ്ണദാസ് കൂട്ടിച്ചേര്‍ത്തു .
ലോകസഭാ തെരഞ്ഞെടുപ്പില്‍ 2014 ആവര്‍ത്തിക്കുമെന്ന് പറയുന്ന കോടിയേരി അതിന്റെ അര്‍ത്ഥം കോണ്‍ഗ്രസിനെ പരസ്യമായി പിന്തുണ നല്കുമെന്നതാണോയെന്ന് വ്യക്തമാക്കണം . മാര്‍ക്കിസ്റ്റ് പാര്‍ട്ടിയുടെ നേതാവ് രാഹുല്‍ ഗാന്ധിയോ സിതാറാം യെച്ചുരിയോ ? ഇത് കേരളത്തിലെ ജനങ്ങളോട് കോടിയേരി പരസ്യമായി പറയണം . അങ്ങനെ ആണെങ്കില്‍ കോണ്‍ഗ്രസിനും കമ്മ്യൂണിസ്റ്റിനും സംയുക്ത സ്ഥാനാര്‍ഥികളെ മത്സരിപ്പിച്ചാല്‍ പോരെ ? പാര്‍ട്ടി കോണ്‍ഗ്രസ് നടത്തി പാര്‍ട്ടി തന്നെ കോണ്‍ഗ്രെസ്സായി മാറി . ഈ തിരഞ്ഞെടുപ്പ് കഴിയുന്നതോടെ കോണ്‍ഗ്രസില്‍ നിന്നും ആരംഭിച്ച കമ്മ്യൂണിസ്റ്റ് പാര്‍ട്ടി കോണ്‍ഗ്രസില്‍ തന്നെ വിലയം പ്രാപിക്കുമെന്നും കൃഷ്ണദാസ് പരിഹസിച്ചു.
Discussion about this post