ഛത്തീസ്ഗഢില്‍ 1,938 കോടിയുടെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് തുടക്കം കുറിക്കും. ജല്‍പൈഗുരി ജില്ലയില്‍ ദേശീയപാത 31ഡിയുടെ ഫലകട-സല്സലബാരി ഭാഗം നാലുവരിപാതയാക്കുന്നതിന് വേണ്ടിയുള്ള തറക്കില്ലടല്‍ മോദി നിര്‍വ്വഹിക്കും. ദേശീയപാതയുടെ 41.7 കിലോമീറ്റര്‍ പ്രദേശത്താണ് നാലുവരി പാത വരിക. ഇത് നിലവില്‍ വരുന്നതോടെ സല്സലബാരിയില് നിന്നും അലിപുര്‍ദുവാറില്‍ നിന്നും സിലിഗുരിയിലേക്കുള്ള ദൂരം കുറയും.
ദേശീയപാത നാലുവരിപ്പാതയാക്കുന്നതിന്റെ കൂടെ 3 റെയില്‍വേ മേല്‍പ്പാലങ്ങളും 2 ഫ്ളൈ ഓവറുകളും 3 അണ്ടര്‍ പാസുകളും 8 പ്രധാന പാലങ്ങളും 17 ചെറിയ പാലങ്ങളും നിര്‍മ്മിക്കപ്പെടും.
ഇത് കൂടാതെ ജല്‍പൈഗുരിയില്‍ തന്നെ കൊല്‍ക്കത്ത ഹൈക്കോടതി സര്‍ക്ക്യൂട്ട് ബെഞ്ചിന്റെ ഉദ്ഘാടനവും മോദി നിര്‍വ്വഹിക്കും. ഇതിലൂടെ ഗുണം ലഭിക്കന്നത് ഡാര്‍ജിലിങ്, കലിംപോങ്, ജല്‍പൈഗുരി, കൂച്ച് ബെഹാര്‍ എന്നിവടങ്ങളിലെ ജനങ്ങള്‍ക്കാണ്. ഇവര്‍ക്ക് 100 കിലോമീറ്റര്‍ താഴെ മാത്രം സഞ്ചരിച്ച് ഹൈക്കോടതി സര്‍ക്ക്യൂട്ട് ബെഞ്ചില്‍ എത്താന്‍ സാധിക്കും. മുന്‍പ് ഇവര്‍ക്ക് 600 കിലോമീറ്ററിലധികം സഞ്ചരിച്ച് വേണമായിരുന്നു കൊല്‍ക്കത്ത ഹൈക്കോടതിയില്‍ എത്താന്‍.
ബംഗാളിലെ കാര്യക്രമങ്ങള്‍ക്ക് ശേഷം ഛത്തീസ്ഗഢിലും മോദി പോകുന്നതായിരിക്കും. ഇവിടെ ബി.ജെ.പി സംഘടിപ്പിക്കുന്ന ഒരു റാലിയില്‍ മോദി സംസാരിക്കും. മുന്‍ മുഖ്യമന്ത്രി രമണ്‍ സിംഗ്, കേന്ദ്ര മന്ത്രി വിഷ്ണുദേവോ സായി, രാജ്യ സഭ എം.പി രാംവിചാര് നേതം എന്നിവര്‍ പരിപാടിയില്‍ പങ്കെടുക്കും.
Discussion about this post