മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ ഹഫീസ് സയിദിന്റെ സ്ഥാപനമായ ഫലാ-ഇ-ഇന്‍സാനിയത്തതിനെതിരെ (എഫ്.ഐ.എഫ്) എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) നീക്കം. ജീവകാരുണ്യ സംഘടന എന്ന പേരില്‍ പ്രവര്‍ത്തിക്കുന്ന എഫ്.ഐ.എഫിനെതിരെ കള്ളപ്പണം വെളുപ്പിച്ചതിന് ഇ.ഡി കേസെടുത്തു. പി.എം.എല്‍.എ നിയമപ്രകാരമാണ് കേസെടുത്തത്.
ഹഫീസ് സയിദ് തന്നെ തുടങ്ങിയ ഭീകരവാദ സംഘടനയായ ജമാഅത്ത്-ഉദ്-ദാവയുടെ (ജെ.യു.ഡി) സഹോദര സ്ഥാപനമായ എഫ്.ഐ.എഫ് ഹവാല ഇടപാടുകളിലൂടെയാണ് കള്ളപ്പണം വെളുപ്പിച്ചത്.
പാക്കിസ്ഥാനില്‍ കഴിഞ്ഞയാഴ്ച സംഘടിപ്പിച്ച കശ്മീര്‍ സോളിഡാരിറ്റി ദിനത്തില്‍ ഹഫീസ് സയിദ് പങ്കെടുത്തതില്‍ ഇന്ത്യ പ്രതിഷേധമറിയിച്ചതിന് തൊട്ട് പിന്നാലെയാണ് എന്‍ഫോഴ്‌സ്‌മെന്റിന്റെ നീക്കം. അന്താരാഷ്ട്ര ഭീകരവാദിയായി പ്രഖ്യാപിക്കപ്പെട്ട് ഹഫീസ് സയിദിന്റെ തലയ്ക്ക് 10 മില്ല്യണ്‍ ഡോളറാണ് യു.എസ് സര്‍ക്കാര്‍ വിലിയിട്ടിട്ടുള്ളത്.
എഫ്.ഐ.എഫ് കേന്ദ്രങ്ങളില്‍ എന്‍ഫോഴ്‌സ്‌മെന്റ് നടത്തിയ തിരച്ചിലില്‍ 1.56 കോടി രൂപയും നിരവധി സിം കാര്‍ഡുകളും മൊബൈല്‍ ഫോണുകളും കണ്ടെത്തിയിരുന്നു. റെയ്ഡില്‍ നാല് പേര്‍ അറസ്റ്റിലായിരുന്നു. ഇതില്‍ ഡല്‍ഹി സ്വദേശിയായ മുഹമ്മദ് സല്‍മാന്‍ ദുബായിയിലുള്ള പാക് സ്വദേശിയുമായി ബന്ധം പുലര്‍ത്തിയിരുന്നുവെന്ന് കണ്ടെത്തി. ഈ പാക് സ്വദേശിയ്ക്ക് എഫ്.ഐ.എഫിന്റെ ഡെപ്യൂട്ടി മേധാവിയുമായി ബന്ധമുണ്ട്. മുഹമ്മദ് സല്‍മാന് ഹവാല ഇടപാടുകളിലൂടെ പണം ലഭിക്കുന്നുണ്ടായിരുന്നു.
എഫ്.ഐ.എഫിന് ലഭിക്കുന്ന കള്ളപ്പണമുപയോഗിച്ച് ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ പദ്ധതിയുണ്ടെന്നും ഇ.ഡി വ്യക്തമാക്കി.
Discussion about this post