പശ്ചിമബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് എംഎല്‍എ കൊല്ലപ്പെട്ടതിന് പിന്നിലെ കാരണം പാര്‍ട്ടിക്കകത്തെ ആഭ്യന്തര പ്രശ്നങ്ങളാണെന്ന് ബിജെപി ബംഗാള്‍ ഘടകം. കൊലപാതകത്തില്‍ ബിജെപി പങ്കില്ലെന്നും അവര്‍ വ്യക്തമാക്കി. കേസില്‍ മുന്‍ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ മുകുള്‍ റോയിയെ ഉള്‍പ്പെടുത്താനുള്ള നീക്കത്തിനെതിരെയും പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.
കൊലപാതകം ബിജെപി നേതാവിനെ വേട്ടയാടാന്‍ പോലിസ് ഉപയോഗിച്ചാല്‍ കയ്യുംകെട്ടി നോക്കിയിരിക്കില്ലെന്ന് ബിജെപി നേതാക്കള്‍ പറഞ്ഞു. കൊലപാതകത്തില്‍ സത്യസന്ധമായ അന്വേഷണം നടത്തിയാല്‍ പലരുടെയും പൊയ്മുഖം അഴിഞ്ഞു വീഴുമെന്നും ബിജെപി നേതാക്കള്‍ പറയുന്നു. മമതയ്ക്കെതിരെ കേന്ദ്രസര്‍ക്കാര്‍ നിലപാട് കടുപ്പിച്ചതിലുള്ള പ്രതികാരമാണ് മുകുള്‍ റോയിയെ കേസില്‍ ഉള്‍പ്പെടുത്താനുള്ള നീക്കമെന്ന ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്.
We offer our deepest condolences to the family and friends of TMC MLA Satyajit Biswas who was murdered in tragic circumstances.
Culprits should be brought to justice.
— BJP West Bengal (@BJP4Bengal) February 9, 2019
കേസുമായി ബന്ധപ്പെട്ട് രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇത് കൂടാതെ സുരക്ഷ വീഴ്ചയുടെ പേരില്‍ ഹന്ശ്കലി പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനെ സസ്പെന്‍ഡ് ചെയ്തിട്ടുമുണ്ട്.
ഞായറാഴ്ചയായിരുന്നു തൃണമൂല്‍ എം.എല്‍.എ സത്യജിത് ബിസ്വാസ് കൊലപ്പെട്ടത്. സരസ്വതി പൂജയുടെ തലേന്ന് നടന്ന പരിപാടിയില്‍ പങ്കെടുക്കുന്നതിനിടെ അദ്ദേഹം വെടിയേറ്റ് മരിക്കുകയായിരുന്നു. ബി.ജെ.പിയാണ് ആക്രമത്തിന് പിന്നിലെന്ന് തൃണമൂല്‍ ആരോപിച്ചു. എന്നാല്‍ മമത ബാനര്‍ജി തന്നെയാണ് സംസ്ഥാനത്തെ ക്രമസമാധാന തകര്‍ച്ചയ്ക്ക് കാരണമെന്ന് ബി.ജെ.പിയും ആരോപിച്ചു.
https://braveindianews.com/10/02/199186.php
Discussion about this post