മൂന്നാറില്‍ അനധികൃതമായി നടന്നുകൊണ്ടിരുന്ന പഞ്ചായത്തിന്റെ കെട്ടിട നിര്‍മ്മാണം നിര്‍ത്തിവെക്കാന്‍ വന്ന സബ്കളക്ടര്‍ രേണുരാജിനോട് മോശം ഭാഷയില്‍ സംസാരിച്ച സി.പി.എം എം.എല്‍.എ എസ്.രാജേന്ദ്രന് മേലുള്ള കുരുക്ക് മുറുകുന്നു. ഔദ്യോഗിക ജോലി തടസ്സപ്പെടുത്തിയെന്ന് ചൂണ്ടിക്കാട്ടി സബ്കളക്ടര്‍ രേണുരാജ് ഹൈക്കോടതിയെ സമീപിക്കുന്നതായിരിക്കും. റവന്യൂ വകുപ്പിന്റെ അനുമതിയില്ലാതെ നിര്‍മ്മാണം പാടില്ലെന്ന ഹൈക്കോടതി ഉത്തരവിന്റെ പശ്ചാത്തലത്തില്‍ ഹൈക്കോടതിയില്‍ രേണുരാജ് സത്യവാങ്മൂലം നല്‍കുന്നതായിരിക്കും. അനധികൃത നിര്‍മാണ പ്രവര്‍ത്തനം തടയാന്‍ ശ്രമിച്ചതിനെത്തുടര്‍ന്നുണ്ടായ സംഭവങ്ങളുടെ വിവരങ്ങള്‍ അറിയിക്കാന്‍ എജി ഓഫീസ് ജില്ലാ കലക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു.
ഇത് കൂടാതെ റവന്യു വകുപ്പ് കളക്ടര്‍ക്ക് പിന്തുണയും നല്കുകയുണ്ടായി. സബ്കളക്ടറുടെ നടപടി നിയമാനുസൃതമെന്ന് റവന്യു മന്ത്രി ഇ.ചന്ദ്രശേഖരന് പറഞ്ഞു. സബ്കളക്ടര്‍ നടപ്പാക്കാന്‍ ശ്രമിച്ചത് കോടതി വിധിയാണെന്നും അദ്ദേഹം പറഞ്ഞു. എം.എല്‍.എയുടെ ഭാഗത്ത് നിന്നുണ്ടായ പെരുമാറ്റത്തെപ്പറ്റി ചന്ദ്രശേഖരന് ഒന്നും പറഞ്ഞില്ല.
മുതിരപ്പുഴയാര്‍ കയ്യേറിയായിരുന്നു പഞ്ചായത്ത് നിയമവിരുദ്ധമായി കെട്ടിടം നിര്‍മിച്ചുകൊണ്ടിരുന്നത്.
Discussion about this post