മൂന്നാറില്‍ അനധികൃതമായി പഞ്ചായത്ത് നിര്‍മ്മിച്ചുകൊണ്ടിരുന്ന കെട്ടിടത്തിന്റെ നിര്‍മ്മാണം നിര്‍ത്തിവെക്കാന്‍ ആവശ്യപ്പെട്ട സബ്കളക്ടര്‍ രേണുരാജിന്റെ നടപടിയെ സി.പി.എം എം.എല്‍.എ എസ്.രാജേന്ദ്രന് തടഞ്ഞ സംഭവത്തില്‍ എ.ജിക്ക് സബ്കളക്ടര്‍ ഇന്ന് റിപ്പോര്‍ട്ട് കൈമാറി. റിപ്പോര്‍ട്ടില്‍ എം.എല്‍.എക്കെതിരെ പരാമര്‍ശമുണ്ട്.
അനധികൃതമായ നിര്‍മ്മാണം തുടര്‍ന്നത് എം.എല്‍.എയുടെ സാന്നിധ്യത്തിലാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. രേണുരാജിനെതിരെ രാജേന്ദ്രന് നടത്തിയ വ്യക്തിപരമായ പരാമര്‍ശത്തെപ്പറ്റി റിപ്പോര്‍ട്ടില്‍ പറയുന്നില്ല. പഞ്ചായത്ത് നടത്തുന്ന നിര്‍മ്മാണ പ്രവര്‍ത്തനം കോടതി വിധിയുടെ ലംഘനമാണെന്നും സ്റ്റോപ്പ് മെമൊ നല്‍കിയിട്ടും നിര്‍മ്മാണം നിര്ത്തിവെച്ചിലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. നിര്‍മ്മാണം തടയാന്‍ വന്ന റവന്യു വകുപ്പുദ്യോഗസ്ഥരെ എം.എല്‍.എ തടഞ്ഞുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. തടഞ്ഞവര്‍ക്കെതിരെ കോടതിയലക്ഷ്യ നടപടി വേണമെന്നാണ് ആവശ്യം.
അതേസമയം സബ്കളക്ടറെ അധിക്ഷേപിച്ച എസ്.രാജേന്ദ്രന് എം.എല്‍.എ സി.പി.എം നേതൃത്വത്തിന് വിശദീകരണം നല്‍കിയിട്ടുണ്ട്. ഇത് ഇന്ന് സി.പി.എം ചര്‍ച്ച ചെയ്യുന്നതായിരിക്കും.
നിര്‍മ്മാണം നിര്‍ത്തിവെക്കാന്‍ ആവശ്യപ്പെട്ട സബ്കളക്ടര്‍ക്ക് ബോധമില്ലെന്നയാരുന്നു രാജേന്ദ്രന്റെ പരാമര്‍ശനം. ഐ.എ.എസ് കിട്ടിയെന്ന് പറഞ്ഞ് അവള് ഇതൊക്കെ മനസ്സിലാക്കണ്ടെയെന്നും രാജേന്ദ്രന് ചോദിച്ചിരുന്നു.
Discussion about this post