ശബരിമല നട തുറക്കാന്‍ മണിക്കൂറുകള്‍ മാത്രം ശേഷിക്കെ നിലയ്ക്കല്‍ കേന്ദ്രീകരിച്ച് ഏര്‍പ്പെടുത്തുന്ന നിയന്ത്രണങ്ങളില്‍ കടുത്ത പ്രതിഷേധം അറിയിച്ച് അട്ടത്തോട് നിവാസികള്‍ . മണ്ഡല-മകരവിളക്ക് കാലത്ത് ഏര്‍പ്പെടുത്തിയ വിധത്തിലുള്ള നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തുന്നതെങ്കില്‍ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്താനുള്ള തീരുമാനത്തിലാണ് ആദിവാസികള്‍ അടക്കമുള്ള പ്രദേശവാസികള്‍ .
ഇവിടെ 200 ലധികം കുടുംബങ്ങളാണ് താമസിക്കുന്നത് . ശബരിമല വിഷയവുമായി ബന്ധപ്പെട്ട് ഏര്‍പ്പെടുത്തിയ നിയന്ത്രണത്തില്‍ കടുത്ത മനുഷ്യാവകാശ ലംഘങ്ങളാണ് ഇവിടെയുണ്ടായത് . സ്വന്തം വീട്ടില്‍ പോകുന്നതിന് പോലും പോലീസിന്റെ കനിവ് തേടേണ്ടി വരുന്ന അവസ്ഥയായിരുന്നു . സ്ത്രീകളെയും കുട്ടികളെയും ശക്തമായ പരിശോധനങ്ങള്‍ക്ക് ശേഷം മാത്രമാണ് പോകാനും വരാനും പോലീസ് അനുവദിച്ചത് .ഇത്തരത്തില്‍ തിരിച്ചറിയല്‍ രേഖകള്‍ കയ്യില്‍ കരുതാതെ വന്ന സ്ത്രീകളെ മണിക്കൂറുകള്‍ തടഞ്ഞു വെച്ച സംഭവം വരെ റിപ്പോര്‍ട്ട് ചെയ്തിരുന്നു .
ഓട്ടോ-ടാക്സി വാഹന ഉടമകള്‍ക്കും വളരെയധികം ബുദ്ധിമുട്ട് നേരിട്ടിരുന്നു . അട്ടത്തോട് മുതല്‍ നിലയ്ക്കല്‍ വരെ പോയി മടങ്ങി വരുന്നതിനായി പോലീസിന്റെ അടുത്ത് നിന്നും പാസ് നിര്‍ബന്ധമാക്കി . ഓരോ വരവിനും പോലീസ് വാഹനങ്ങള്‍ തടഞ്ഞു നിറുത്തി കര്‍ശന പരിശോധന . എതിര്‍ക്കുന്നവരോട് പരുക്കന്‍ സമീപനമായിരുന്നു പോലീസിന്റെ ഭാഗത്ത് നിന്നും പലപ്പോഴുമുണ്ടായത് . പോലീസിന്റെ ഇത്തരം സമീപനം തുടര്‍ന്നതോടെ പലരും വീടുകളില്‍ തന്നെ കഴിച്ചുകൂട്ടുകയായിരുന്നു .
നിലയ്ക്കല്‍ ഗോപുരം പടിക്കല്‍ സ്ഥാപിച്ചിരുന്ന ചെക്ക് പോസ്റ്റില്‍ ഡ്യൂട്ടി മാറി വരുന്ന പോലീസുകാര്‍ ഒരേ വാഹനം പലതവണ പരിശോധിച്ചതാണ് ഏറെ ബുദ്ധിമുട്ടുണ്ടാക്കിയത് . മുന്‍പ് പരിശോധിച്ചിരുന്നു എന്ന് പറഞ്ഞാല്‍ പോലും പോലീസ് മുഖവിലയ്ക്ക് എടുക്കാറില്ല .
മാസപൂജയ്ക്കായി നട തുറക്കുമ്പോള്‍ തങ്ങളെ ബുദ്ധിമുട്ടിക്കുന്ന രീതിയിലാണ് പോലീസിന്റെ സമീപനം എങ്കില്‍ റോഡ് ഉപരോധം അടക്കമുള്ള പ്രതിഷേധങ്ങളിലേക്ക് കടക്കുമെന്നാണ് അട്ടത്തോട് നിവാസികള്‍ അറിയിക്കുന്നത് .
Discussion about this post