മനുഷ്യനെ ബഹിരാകാശത്തെത്തിക്കുന്നതിന് വേണ്ടിയുള്ള ദൗത്യമായ ‘ഗഗന്യാന്’ വേണ്ടിയുള്ള തയ്യാറെടുപ്പ് പുരോഗമിക്കുന്നു. ദൗത്യത്തിന്റെ ഭാഗമാകുന്ന 10 പേരെ തിരഞ്ഞെടുക്കുന്നതിന് വേണ്ടി ഇന്ത്യന്‍ വ്യോമസേനയ്ക്ക് അനുമതി നല്‍കിയിരിക്കുകയാണ് ഐ.എസ്.ആര്.ഒ. ഇവര്‍ക്ക് വേണ്ട പരിശീലനവും വ്യോമസേന നല്‍കുന്നതായിരിക്കും.
ബഹിരാകാശയാത്രികരെ തിരഞ്ഞെടുക്കുന്നതിനും അവര്‍ക്ക് വേണ്ട പരിശീലനം നല്‍കുന്നതിനും വേണ്ടിയുള്ള മാനദണ്ഡങ്ങള്‍ ഐ.എസ്.ആര്.ഒ വ്യോമസേനയ്ക്ക് നല്‍കിയിട്ടുണ്ട്. തിരഞ്ഞെടുക്കപ്പെടുന്നവര്‍ പരിശീലനത്തിന്റെ ആദ്യ ഘട്ടം പൂര്‍ത്തിയാക്കുക ബെംഗളൂരുവിലുള്ള വ്യോമസേനയുടെ എയറോസ്പേസ് മെഡിസിന് ഇന്‍സ്റ്റിറ്റ്യൂട്ടിലായിരിക്കും പൂര്‍ത്തിയാക്കുക. പരിശീലനത്തിന്റെ അവസാന ഘട്ടം വിദേശത്തായിരിക്കും നടക്കുക. 10 പേര്‍ക്ക് പരിശീലനം നല്‍കുമെങ്കിലും ഇതില്‍ നിന്നും 3 പേര് മാത്രമായിരിക്കും ബഹിരാകാശത്ത് പോകുക.
2022ലാണ് ‘ഗഗന്യാന്’ പദ്ധതി നടക്കുക. ഇതിന് മുന്നോടിയായി 2020ല്‍ മനുഷ്യനില്ലാതെ തന്നെ ദൗത്യത്തിന്റെ പരീക്ഷണം നടക്കുന്നതായിരിക്കും. 2021ലും പരീക്ഷണം നടക്കും. ഇന്ത്യയുടെ ജി.എസ്.എല്‍ എം.കെ 3 വാഹനമാണ് ദൗത്യത്തിന് വേണ്ടി ഉപയോഗിക്കുക.
Discussion about this post