ഷുക്കൂര്‍ വധക്കേസില്‍ സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജനെതിരെ കൊലക്കുറ്റം ചുമത്തി കുറ്റപത്രം സമര്‍പ്പിച്ച സി.ബി.ഐ നടപടിയെ വിമര്‍ശിച്ച് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. കുറ്റപത്രം സമര്‍പ്പിച്ചതിന് പിന്നില്‍ രാഷ്ട്രീയക്കളിയുണ്ടെന്ന് കോടിയേരി ആരോപിച്ചു. കേസുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ മുന്‍പ് സംസ്ഥാന പോലീസ് തള്ളിയതാണെന്ന് കോടിയേരി പറഞ്ഞു. പുതിയ തെളിവുകള്‍ ഇല്ലാതെയാണ് സി.ബി.ഐ കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. ഇതിന് പിന്നില്‍ കോണ്‍ഗ്രസ്-ബി.ജി.പി ഗൂഢാലോചനയാണെന്ന് കോടിയേരി പറഞ്ഞു.
ജനങ്ങള്‍ സത്യാവസ്ഥ തിരിച്ചറിയുമെന്നും രാഷ്ട്രീയമായി സി.ബി.ഐ ദുരുപയോഗം ചെയ്യപ്പെടുകയാണെന്നും കോടിയേരി പറഞ്ഞു. ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉയരണമെന്നും അദ്ദേഹം പറഞ്ഞു. പി.ജയരാജനെതിരെ കൊലക്കുറ്റം ചുമത്തി തലശ്ശേരി കോടതിയിലാണ് സി.ബി.ഐ കുറ്റപത്രം സമര്‍പ്പിച്ചത്. 320, 120 ബി (ക്രിമിനല്‍ ഗൂഢാലോചന) എന്നീ വകുപ്പുകളാണ് ജയരാജനെതിര ചുമത്തിയിട്ടുള്ളത്. ജയരാജന് പുറമെ ടി.വി.രാജേഷ് എം.എല്‍.എക്കെതിരെയും ഗൂഢാലോചനക്കുറ്റം ചുമത്തിയിട്ടുണ്ട്.
2012 ഫെബ്രുവരി 20നായിരുന്നു എം.എസ്.എഫ് പ്രവര്‍ത്തകനായിരുന്നു അരിയില്‍ ഷുക്കൂര്‍ കൊല്ലപ്പെട്ടത്.
Discussion about this post