രാഷ്ട്രീയത്തില്‍ പ്രവേശനം നടത്തിയ പ്രിയങ്കാ ഗാന്ധി വദ്രയ്ക്കെതിരെ വിമര്‍ശനവുമായി ബി.ജെ.പി രംഗത്ത്. എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയായി ചുമതലയേറ്റതിന് ശേഷം ഉത്തര്‍ പ്രദേശില്‍ ആദ്യമായി റാലിയില്‍ പങ്കെടുക്കുന്നതിന് മുന്‍പ് തന്നെ പ്രിയങ്കയ്ക്കെതിരെ ബി.ജെ.പി പോസ്റ്ററുകള്‍ പുറത്തിറക്കി. ഉത്തര്‍ പ്രദേശ് കൊള്ളയടിക്കാന്‍ അവര്‍ വരുന്നുവെന്ന് പറഞ്ഞുകൊണ്ട് പ്രിയങ്കാ ഗാന്ധിയുടെ ചിത്രമടങ്ങിയ പോസ്റ്ററുകളാണ് ഉത്തര്‍ പ്രദേശില്‍ പ്രത്യക്ഷപ്പെട്ടത്.
കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും പടിഞ്ഞാറന്‍ ഉത്തര്‍ പ്രദേശ് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജ്യോതിരാദിത്യ സിന്ധ്യയും പ്രിയങ്കാ ഗാന്ധി വദ്രയുടെ റാലിയില്‍ പങ്കെടുത്തു. പ്രദേശത്തെ മുന്‍ എം.പിമാരുമായും, എം.എല്‍.എമാരുമായും പ്രിയങ്കാ ഗാന്ധി വദ്ര അടുത്ത ദിവസങ്ങളില്‍ ചര്‍ച്ച നടത്തുമെന്നും പറയപ്പെടുന്നു.
അതേസമയം റാലിയ്ക്ക് മുന്നോടിയായി പ്രിയങ്കാ ഗാന്ധിയെ ദുര്‍ഗാ ദേവിയായി ചിത്രീകരിച്ചുകൊണ്ടുള്ള പോസ്റ്ററുകള്‍ കോണ്‍ഗ്രസ് പുറത്ത് വിട്ടിട്ടുണ്ട്.
റാലിയില്‍ പങ്കെടുക്കുന്നതിന് പുറമെ ട്വിറ്ററില്‍ അക്കൗണ്ട് തുറക്കുകയും ചെയ്തിട്ടുണ്ട് പ്രിയങ്കാ ഗാന്ധി വദ്ര.
Discussion about this post