ഞായറാഴ്ച നടക്കാനിരിക്കുന്ന അന്താരാഷ്ട്ര യോഗാദിനാഘോത്തിനു ത്തമുന്നോടിയായി രാജ്പത്തില്‍ നടത്തിയ പരിശീലന യോഗാഭ്യാസത്തില്‍ ആയിരക്കണക്കിനു വിദ്യാര്‍ത്ഥികളും സായുധ സേനാംഗങ്ങളും സര്‍ക്കാര്‍ ഉദ്യോഗസ്ഥരും പങ്കെടുത്തു. പന്ത്രണ്ടായിരത്തോളം വിദ്യാര്‍ത്ഥികളാണ് പരിപാടിയില്‍ പങ്കെടുത്തത്.ഞായറാഴ്ച നടക്കുന്ന പരിപാടിയില്‍ 35,000ത്തോളം ജനങ്ങള്‍ പങ്കെടുക്കുമെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചിരിക്കുന്നത്.
യോഗാദിനാഘോഷത്തോടനുബന്ധിച്ച ഒരുക്കങ്ങളെല്ലാം രാജ്പത്തില്‍ പൂര്‍ത്തിയായി. കനത്ത സുരക്ഷാ സംവിധാനങ്ങളാണ് വേദിക്കുള്ളിലും പരിസര പ്രദേശങ്ങളിലും ഒരുക്കിയിരിക്കുന്നത്. 3000 പോലീസ് ഉദ്യോഗസ്ഥരേയും 1500 ട്രാഫിക് ഉദ്യോഗസ്ഥരേയും സമാന്തരസൈനിക വിഭാഗത്തിലെ ഉദ്യോഗസ്ഥരേയുമാണ് സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി രാജ്പത്തില്‍ വിനിയസിപ്പിച്ചിരിക്കുന്നത്. ഇതിനു പുറമേ ആക്രമണങ്ങള്‍ നേരിടാന്‍ സൈനികായുധങ്ങളും വേദിക്കു സമീപം ഒരുക്കിയിട്ടുണ്ട്. രാജ്പത്തും പരിസര പ്രദേശങ്ങളും ശക്തമായ സിസടിവി നിരീക്ഷണത്തിനു കീഴിലാണ്. ബോംബ് സ്ക്വാഡും കണ്ട്രോള് റൂമുകളും പ്രദേശത്ത് പ്രവര്‍ത്തന സജ്ജമാക്കിയിട്ടുണ്ട്.
രാജ്പത്തിലെ യോഗദിനാഘോഷം ദൂരദര്ശന് തത്സമയം സംപ്രേഷണം ചെയ്യും. ജൂണ്‍ 21നു രാവിലെ ഏഴു മണിക്ക് ആരംഭിക്കുന്ന പരിപാടി 35 മിനുട്ട് നീണ്ടു നില്ക്കും.
Discussion about this post