തിരുവനന്തപുരം: മലയാള മാധ്യമങ്ങളിലെ ചര്‍ച്ചകളില്‍ പങ്കെടുക്കുന്നതിന് ബി ജെ പി നേതാക്കള്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്ക് പിന്‍വലിച്ചെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി എസ് ശ്രീധരന്‍പിള്ള അറിയിച്ചു.. മാധ്യമങ്ങളിലെ വിമര്‍ശനങ്ങള്‍ ഉള്‍ക്കൊണ്ട് ബി ജെ പി മുന്നോട്ടുപോകുമെന്നും പി എസ് ശ്രീധരന്‍ പിള്ള പറഞ്ഞു.
ഹര്‍ത്താലിനിടെ മാധ്യമങ്ങള്‍ക്ക് നേരെ ഉണ്ടായ അക്രമങ്ങളില്‍ പ്രതിഷേധിച്ച് മാധ്യമ രംഗത്തെ സിപിഎം സിന്‍ഡിക്കേറ്റ് ബിജെപി നേതാക്കളുടെ പത്ര സമ്മേളനം ബഹിഷ്‌ക്കരിച്ചിരുന്നു. ഇതിന് പിന്നാലെ മാധ്യമങ്ങളിസലെ ചര്‍ച്ചകളില്‍ നേതാക്കള്‍ പങ്കെടുക്കേണ്ടെന്ന് ബിജെപി തീരുമാനിക്കുകയായിരുന്നു.
പാര്‍ട്ടി കോര്‍ കമ്മിറ്റിയുടെ അനൗദ്യോഗിക തീരുമാനപ്രകാരമാണ് നേരത്തെ ചര്‍ച്ചകളില്‍ നിന്ന് മാറി നിന്നത്. ഇപ്പോഴത്തെ സാഹചര്യത്തില്‍ അത് മാറ്റുകയാണെന്ന് ബിജെപി നേതാക്കള്‍ പറഞ്ഞു.
Discussion about this post