പാക് അധീനിവേശ കാശ്മീരില്‍ പാക് സൈന്യത്തിനും ഐ.എസ്.ഐയ്ക്കും എതിരെ പ്രതിഷേധം . ജമ്മുകാശ്മീര്‍ നാഷണല്‍ സ്റ്റുഡന്റ്സ് ഫെഡറേഷന്റെ നേതൃത്വത്തിലാണ് പ്രക്ഷോഭം നടന്നത് . തിങ്കളാഴ്ച മുസാഫറാബാദ് നഗരത്തില്‍ നടന്ന പ്രതിഷേധ പ്രകടനത്തില്‍ പാക്കിസ്ഥാന്‍ സൈന്യത്തിനും ഐ.എസ്.ഐയ്ക്കുമെതിരെ മുദ്രാവാക്യങ്ങള്‍ മുഴക്കി .
വിദ്യാര്‍ഥികളെ കാശ്മീരില്‍ നിന്നും പാക് സൈന്യം തട്ടിക്കൊണ്ട് പോകുക , പീഡിപ്പിക്കുക എന്നിങ്ങനെയുള്ള ക്രൂരതകള്‍ നടത്തുന്നതിനെതിരെയാണ് വിദ്ധ്യാര്‍ഥികളുടെ പ്രതിഷേധം നടന്നത് . ഭീകരര്‍ക്ക് എല്ലാവിധ ഒത്താശകളും നടത്തുവാന്‍ പിന്നില്‍ നില്‍ക്കുന്നത് പാക് സൈന്യമാനെന്ന മുദ്രാവാക്യവും കൂടുതലായി മുഴങ്ങി .
പാക്കിസ്ഥാന്‍ പ്രദേശം 1947 ല്‍ കൈയിലാക്കിയതിന് ശേഷം നിരവധി പ്രശ്നങ്ങളാണ് തങ്ങള്‍ നേരിടുന്നതെന്നാണ് വിദ്ധ്യാര്‍ഥികള്‍ ആരോപിക്കുന്നത് . ദാരിദ്രം , തൊഴിലില്ലായ്മ , അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തത , എന്നിങ്ങനെയുള്ള പ്രധാന പ്രശ്നങ്ങളുടെ നടുവിലാണ് തങ്ങളുടെ ജീവിതമെന്ന് അവര്‍ പറയുന്നു . തങ്ങളുടെ അവകാശങ്ങള്‍ക്ക് വേണ്ടി ഉയര്‍ത്തുന്ന ശബ്ദത്തെ പാക്കിസ്ഥാന്‍ സൈന്യം ക്രൂരമായി അടിച്ചമര്‍ത്തുന്നുവെന്നും അവര്‍ പറയുന്നു .
Discussion about this post