തീവ്രസംഘടനയായ പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയെ ജാര്‍ഖണ്ഡ് സര്‍ക്കാര്‍ വീണ്ടും നിരോധിച്ചു. ഇസ്ലാമിക തീവ്രവാദ സംഘടനയായ ഐ.എസുമായി ബന്ധമുണ്ടെന്ന അടിസ്ഥാനത്തില്‍ ജാര്‍ഖണ്ഡ് സര്‍ക്കാര്‍ പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയെ കഴിഞ്ഞ വര്‍ഷം നിരോധിച്ചിരുന്നു. എന്നാല്‍ ഇത് ഹൈകോടതിയുടെ ഇടപെടലിനെ തുടര്‍ന്ന് നിരോധനം തടഞ്ഞിരുന്നു .
1908 ലെ ക്രിമിനല്‍ നിയമ ഭേദഗതി നിയമത്തിലെ 16 ആം വകുപ്പ് പ്രകാരമാണ് ജാര്‍ഖണ്ഡ് സര്‍ക്കാര്‍ പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയെ നിരോധിച്ചിരിക്കുന്നത് .
കേരളത്തില്‍ നിന്നും ചില പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ സിറിയയില്‍ ഐഎസുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നതായി കണ്ടെത്തിയതായി ചൂണ്ടിക്കാണിച്ചായിരുന്നു കഴിഞ്ഞവര്‍ഷം ജാര്‍ഖണ്ഡ് സര്‍ക്കാര്‍ സംഘടനയ്ക്ക് നിരോധനം ഏര്‍പ്പെടുത്തിയത്.
Discussion about this post