വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ തടയാന്‍ വേണ്ടി കോണ്‍ഗ്രസുമായി സഹകരിച്ചേക്കുമെന്ന് സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. ഇ.അഹമ്മദ് അനുസ്മരണ വേദിയിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
തിരഞ്ഞെടുപ്പിന് ശേഷം ബി.ജെ.പിയെ അധികാരത്തില്‍ നിന്നും മാറ്റി നിര്‍ത്താന്‍ കോണ്‍ഗ്രസിനെ പിന്തുണയ്ക്കുമെന്ന സൂചനയും സീതാറാം യെച്ചൂരി നല്‍കിയിട്ടുണ്ട്. 2004ല്‍ യു.പി.എ സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ കോണ്‍ഗ്രസിനെ തോല്‍പ്പിച്ചെത്തിയ 57 അംഗങ്ങള്‍ യു.പി.എ സര്‍ക്കാരിന് പിന്തുണ നല്‍കിയത് സീതാറാം യെച്ചൂരി ചൂണ്ടിക്കാട്ടി.
അതേസമയം സാധ്യമായ എല്ലാ സംസ്ഥാനങ്ങളഇലും പ്രതിപക്ഷ സഖ്യം വേണമെന്ന് കോണ്‍ഗ്രസ് നേതാവ് എ.കെ.ആന്റണിയും പറഞ്ഞു. ബി.ജെ.പിയെ പരാജയപ്പെടുത്താന്‍ മതേതര പാര്‍ട്ടികളുടെ സഖ്യം ഉണ്ടാക്കണമെന്നാണ് എ.കെ ആന്റണിയുടെ ആവശ്യം. സഖ്യം സാധ്യമല്ലെങ്കില്‍ മാത്രം സംസ്ഥാനങ്ങളില്‍ പരസ്പരം മത്സരിക്കാമെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post