ആലപ്പുഴ വെയര്‍ഹൗസിംഗ് ഗോഡൗണിലെ അരിച്ചാക്കിനിടയില്‍ വിഷം വെച്ചെന്ന പരാതിയുമായി തൊഴിലാളികള്‍ രംഗത്ത്. അരിച്ചാക്കുകള്‍ മാറ്റുന്നതിനിടെ ചില തൊഴിലാളികള്‍ക്ക് തലചുറ്റലും ഛര്‍ദ്ദിയും അനുഭവപ്പെട്ടു. ഇതില്‍ രണ്ട് പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതേത്തുടര്‍ന്ന് തൊഴിലാളികള്‍ പണി നിര്‍ത്തി വെച്ചിരിക്കുകയാണ്.
അരിച്ചാക്കുകള്‍ക്കിടയില്‍ അലൂമിനിയം ഫോസ്ഫേറ്റ് എന്ന രാസപദാര്‍ത്ഥമാണ് ഉള്ളതെന്ന് സ്റ്റേറ്റ് വെയര്‍ഹൗസിംഗ് കോര്‍പ്പറേഷന്റെ റീജിയണല്‍ മാനേജര്‍ വ്യക്തമാക്കി. ഇതിന് ഏഴ് ദിവസം വരെയാണ് ശക്തിയുള്ളതെന്ന് മാനേജര്‍ പറഞ്ഞു. ഗോഡൗണില്‍ കണ്ടെത്തിയ രാസപദാര്‍ത്ഥത്തിന് രണ്ടാഴ്ചത്തെ പഴക്കമുണ്ടെന്നും അത് കൊണ്ട് തന്നെ ഇത് മൂലം ആരോഗ്യ പ്രശ്നങ്ങളുണ്ടാകില്ലെന്നും മാനേജര്‍ പറയുന്നു. എന്നാല്‍ തൊഴിലാളികളുടെ ഇടയില്‍ ആശങ്ക ഇപ്പോഴും നിലനില്ക്കുന്നു.
Discussion about this post