പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചുവെന്ന കേസിലെ പ്രതിയായ ഇമാം ഷെഫീക്ക് അല്‍ ഖാസിമിയ്ക്കെതിരെ പെണ്‍കുട്ടി രംഗത്ത്. ഇമാം തന്നെ പീഡിപ്പിച്ചുവെന്ന് പെണ്‍കുട്ടി മൊഴി നല്‍കിയതായി സൂചന ലഭിച്ചു. ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയുടെ കീഴില്‍ കൗണ്‍സലിംഗ് ലഭിക്കുന്ന പെണ്‍കുട്ടിയുടെ പക്കല്‍ നിന്നും വനിതാ സി.ഐയുടെ നേതൃത്വത്തിലുള്ള സംഘമാണ് മൊഴി രേഖപ്പെടുത്തിയത്. മജിസ്ട്രേറ്റിന് മുന്നില്‍ രഹസ്യമൊഴിയെടുക്കാനും പോലീസ് അനുമതി തേടിയിട്ടുണ്ട്.
ട്യൂഷന് സെന്ററില്‍ നിന്നും പുറത്തിറങ്ങിയ സമയത്ത് ഇമാം തന്നെ വാഹനത്തില്‍ മറ്റൊരു സ്ഥലത്തേക്ക് കൂട്ടിക്കൊണ്ടുപോയി എന്ന രീതിയിലുള്ള മൊഴിയാണ് പെണ്‍കുട്ടി നല്‍കിയതെന്ന് സൂചനയുണ്ട്.
നിലവില്‍ ഇമാം ഒളിവിലുള്ള ഇമാമിനെ പിടികൂടാന്‍ പോലീസിന് സാധിച്ചിട്ടില്ല. തിരുവനന്തപുരം ജില്ലയിലെ തൊളിക്കോട് ജമാഅത്തിലെ മുന്‍ ഇമാം ഷെഫീക്ക് അല്‍ ഖാസിമിയ്ക്കെതിരെ വിതുര പോലീസ് പോക്സോ കേസെടുത്തത്. തൊളിക്കോട് ജമാഅത്ത് പ്രസിഡന്റിന്റെ പരാതിയിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.
Discussion about this post