പുല്‍വാമയില്‍ ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ രാജ്യത്തിന് വേണ്ടി സൈനികര്‍ ജീവന് ബലി നല്‍കിയത് വ്യര്‍ത്ഥമാകില്ലെന്ന് ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു. ആക്രമണത്തില്‍ കൊല്ലപ്പെട്ട 39 സൈനികരില്‍ 12 പേരും ഉത്തര്‍ പ്രദേശ് സ്വദേശികളാണ്. ഇവരുടെ കുടുംബത്തിന് ആശ്വാസം പകരുന്ന പ്രഖ്യാപനമാണ് യോഗി സര്‍ക്കാര്‍ നടത്തിയിരിക്കുന്നത്.
ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ കുടുംബത്തിന് 25 ലക്ഷം രൂപയും കുടുംബത്തിലെ ഒരു വ്യക്തിക്ക് സര്‍ക്കാര്‍ ജോലിയും വാഗ്ദാനം ചെയ്തിട്ടുണ്ട്. മരിച്ചവരുടെ മൃതദേഹം ഔദ്യോഗിക ബഹുമതികളോടെയായിരിക്കും സംസ്കരിക്കുകയെന്നും സര്‍ക്കാരിന്റെ പ്രതിനിധികള്‍ ചടങ്ങില്‍ പങ്കെടുക്കുമെന്നും യോഗി ആദിത്യനാഥ് പറഞ്ഞു.
ഇത് കൂടാതെ ഉത്തര്‍ പ്രദേശിലെ പൈതൃക ഗ്രാമങ്ങളിലെ റോഡുകള്‍ക്ക് വീരമൃത്യു വരിച്ച ജവാന്മാരുടെ പേരുകള്‍ ഇടാനും സര്‍ക്കാര്‍ നീക്കമുണ്ട്.
Discussion about this post