പുല്‍വാമയിലെ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച സി.ആര്.പി.എഫ് ജവാന്റെ കുടുംബത്തിന് രേഖകള്‍ ഒന്നും തന്നെ ആവശ്യപ്പെടാതെ ഇന്‍ഷുറന്‍സ് തുക കൈമാറി പൊതുമേഖല ഇന്‍ഷുറന്‍സ് കമ്പനിയായ എല്‍.ഐ.സി
കര്‍ണാടക മാണ്ഡ്യ സ്വദേശിയായ സിആര്‍പിഎഫ് ജവാന് എച്ച് ഗുരുവിന്റെ ജീവത്യാഗത്തില്‍ വേദനിക്കുന്ന കുടുംബത്തിനാണ് എല്‍.ഐ.സിയുടെ ദ്രുതവേഗതയിലുള്ള ആശ്വാസനടപടി .
ജവാന്റെ മരണവിവരമറിഞ്ഞ് മാണ്ഡ്യയിലുള്ള എല്‍.ഐ.സി ബ്രാഞ്ചാണ് ഉടന്‍ തന്നെ എച്ച് ഗുരുവിന്റെ നോമിനിയ്ക്ക് 3,82,199 രൂപ കൈമാറിയത് . മരണ സര്‍ട്ടിഫികറ്റ് ഉള്‍പ്പടെയുള്ള യാതൊരു രേഖയും ആവശ്യപ്പെടാതെയാണ് ഇന്‍ഷുറന്‍സ് തുക കൈമാറിയത് .
അസ്വഭാവിക മരണം നടന്നാല്‍ മരണസര്ട്ടിഫികറ്റ് അടക്കമുള്ള നടപടികള്‍ പൂര്‍ത്തിയാക്കണം എന്ന ചട്ടം നിലനില്ക്കുമ്പോള് തന്നെയാണ് അതെല്ലാം മാറ്റിവെച്ച് മനുഷ്യത്വ സമീപനം എല്‍.ഐ.സി സ്വീകരിച്ചത് . ഇതിനെ വാനോളം പ്രകീര്‍ത്തിയ്ക്കുകയാണ് സമൂഹമാധ്യമങ്ങള്‍ .
കുടുംബത്തിന്റെ ഏക ആശ്രമായ ഗുരു എട്ട് വര്‍ഷം മുന്‍പാണ് സി.ആര്.പി.എഫില്‍ ചേരുന്നത് . വിവാഹം കഴിഞ്ഞിട്ട് ആറു മാസം കഴിഞ്ഞതെയുള്ളൂ .
Discussion about this post