ചേര്‍ത്ത പള്ളിപ്പുറത്ത് പെട്രോള്‍ ബോംബ് എറിഞ്ഞ കേസില്‍ മൂന്ന് പേര്‍ അറസ്റ്റില്‍ ഇതിലൊരു യുവതിയും ഉള്‍പ്പെടുന്നു . പള്ളിപ്പുറം തൈക്കാട്ട് അനന്തകൃഷ്ണന്‍ , കുന്നോത്ത് കടവില്‍ ജോയല്‍ , തോപ്പില്‍ എബിമോള്‍ എന്നിവരെയാണ് ചേര്‍ത്തല പോലീസ് പിടികൂടിയത് .
ബോംബ് നിര്‍മ്മിക്കുന്നതിനായി പെട്രോള്‍ എത്തിച്ച് നല്‍കിയത് അനന്തകൃഷ്ണനാണ് . ഒന്നാം പ്രതിയായ മഹേഷിന് ഒളിച്ചു താമസിക്കുന്നതിനും സിം കാര്‍ഡ് തരപ്പെടുത്തി കൊടുത്തതിനുമാണ് എബിമോള്‍ പിടിയിലായത് . ജോയല്‍ സംഭവത്തില്‍ നേരിട്ട് പങ്കെടുത്ത വ്യക്തിയാണ് .
കേസില്‍ പ്രധാനികളായ രണ്ട് പേര്‍ ഉള്‍പ്പടെ 10 പേര്‍ പിടിയിലാകാനുണ്ട് . 7 പേരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു . പ്രതികളെ സഹായിച്ചതായി വിവരം ലഭിച്ച ചിലരെ പോലീസ് ചോദ്യം ചെയ്യുകയാണ് .
കഴിഞ്ഞ പത്തിന് രാത്രിയാണ് 20 അംഗ സംഘം പള്ളിപ്പുറം പഞ്ചായത്ത് അഞ്ചാം വാര്‍ഡ് പടിഞ്ഞാറേ മംഗലത്ത് മുകുന്ദകുമാറിന്റെ വീടിനു നേരെ ക്ഷേത്ര ഉത്സവുമായി ബന്ധപ്പെട്ട പ്രശ്നത്തില്‍ ആക്രമണമുണ്ടായത് . ഈ കേസുമായി ബന്ധപ്പെട്ട് ഇതുവരെ അറസ്റ്റിലായവരുടെ എണ്ണം 10 ആയി .
Discussion about this post