അസമില്‍ പൗരത്വ ബില്ലിന്റെ സഹായത്തോട് കൂടി നുഴഞ്ഞുകയറ്റക്കാരെ പുറത്താക്കുമെന്ന് ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ വ്യക്തമാക്കി. അസമിനെ മറ്റൊരു കശ്മീരാക്കി മാറ്റാന്‍ അനുവദിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. ഇതിന് വേണ്ടിയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പൗരത്വ ബില്‍ കൊണ്ടുവരുന്നതെന്നും അദ്ദേഹം പറഞ്ഞു.
അസം അക്കോഡ് നടപ്പിലാക്കാന്‍ കോണ്‍ഗ്രസും കോണ്‍ഗ്രസിന്റെ മുന്‍ സഖ്യകക്ഷിയായ അസോം ഗണ പരിഷദും (എ.ജി.പി) ഒന്നും തന്നെ ചെയ്തില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. പൗരത്വ ബില്‍ അസമിനും മറ്റ് വടക്ക് കിഴക്കന്‍ മേഖലകള്‍ക്കും വേണ്ടിയുള്ളതാണെന്ന തെറ്റായ വാര്‍ത്തകള്‍ പരക്കുന്നുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. രാജ്യസഭയില്‍ എതിര്‍പ്പിനെത്തുടര്‍ന്ന് ബില്‍ കൊണ്ടുവരാന്‍ കേന്ദ്രത്തിന് സാധിച്ചിരുന്നില്ല. പൗരത്വ ബില്‍ വന്നില്ലെങ്കില്‍ അസമിലെ ജനത വലിയ ആപത്ത് നേരിടേണ്ടി വരുമെന്ന് അമിത് ഷാ പറഞ്ഞു.
അതേസമയം ജമ്മു കശ്മീരിലെ പുല്‍വാമയില്‍ ജവാന്മാര്‍ വീരമൃത്യു വരിച്ചത് വെറുതെയാകില്ലായെന്ന് അമിത് ഷാ വ്യക്തമാക്കി. മുന്‍പുണ്ടായിരുന്നു കോണ്‍ഗ്രസ് സര്‍ക്കാരുകളെപ്പോലെ നിലവിലെ സര്‍ക്കാര്‍ രാജ്യ സുരക്ഷയുടെ കാര്യത്തില്‍ വിട്ടുവീഴ്ച നടത്തില്ലെന്നും അദ്ദേഹം പറഞ്ഞു. ആക്രമണം നടത്തിയത് പാക്കിസ്ഥാന്റെ പിന്തുണയുള്ള ഭീകരവാദികളാണെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post