പുല്‍വാമയിലെ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ നാവികസേനയോട് പരിശീലനം നിര്‍ത്തിവെക്കാന്‍ നിര്‍ദ്ദേശം. കൊച്ചിയുടെ സമീപത്തും ചെന്നൈയ്ക്കും വിശാഖപട്ടണത്തിനും ഇടയിലുമായി നടന്നുകൊണ്ടിരുന്ന ട്രോപക്‌സ് എന്ന അഭ്യാസപ്രകടനമാണ് നിര്‍ത്തിവെച്ചത്. ജനുവരി 30ന് ആരംഭിച്ച യുദ്ധ പരിശീലനങ്ങള്‍ മാര്‍ച്ച് 14നായിരുന്നു അവസാനിക്കേണ്ടിയിരുന്നത്.
യുദ്ധക്കപ്പലുകളോട് പരിശീലനം നിര്‍ത്തിവെച്ച് തീരത്ത് നിന്നും ആയുധങ്ങല്‍ നിറച്ച് സജ്ജമാകാനും നിര്‍ദ്ദേശമുണ്ട്. മുംബൈ, കാര്‍വാര്‍, വിശാഖപട്ടണം തീരങ്ങളില്‍ നിന്നും ആയുധങ്ങള്‍ നിറയ്ക്കാനാണ് നിര്‍ദ്ദേശം. നാല്‍പ്പതോളം യുദ്ധക്കപ്പലുകളായിരുന്നു പരിശീലനത്തില്‍ പങ്കെടുത്തു വന്നത്.
സാധാരണ രീതിയില്‍ കപ്പലുകളില്‍ മുഴുവന്‍ ആയുങ്ങള്‍ നിറയ്ക്കാറില്ല. അവധിയിലുള്ള നാവികസേനാ ഉദ്യോഗസ്ഥരോട് മടങ്ങിയെത്താനും ആവശ്യപ്പെട്ടിട്ടുണ്ട്. കൂടാതെ അറ്റകുറ്റപ്പണി നടത്തിക്കൊണ്ടിരിക്കുന്ന കപ്പലുകളുടെയും അന്തര്‍വാഹിനികളുടെയും പണികളും അടിയന്തരമായി പൂര്‍ത്തിയാക്കുന്ന തിരക്കിലാണ് സേന.
Discussion about this post