പുല്‍വാമയിലെ ഭീകരാക്രമണത്തില്‍ വീരമൃത്യുവരിച്ച ജവാന്മാര്ക്കൊപ്പം 13 നായ്ക്കളും കൊല്ലപ്പെട്ടിരുന്നു എന്ന വാര്‍ത്തയാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത് . ജവാന്മാര്ക്കൊപ്പം ജീവന് നഷ്ടപ്പെട്ട മിണ്ടാപ്രാണികള്‍ക്കും പ്രണാമങ്ങള്‍ അര്‍പ്പിക്കുകയും ചെയ്യുന്നുണ്ട് . എന്നാല്‍ ഇത് കളവായ പ്രചാരണം ആണെന്നാണ് സ്ഥിതീകരണം .
https://twitter.com/achintabhatt89/status/1096827856724738048
ആക്രമിക്കപ്പെട്ട വാഹനവ്യൂഹത്തില്‍ സൈനികര്‍ മാത്രമാണ് ഉണ്ടായിരുന്നത് . ഡോഗ് സ്ക്വാഡിലെ നായ്ക്കള്‍ ഉണ്ടായിരുന്നത് എന്നത് വെറും വ്യാജപ്രചരണം മാത്രമാണെന്ന് സിആര്‍പിഎഫ് വൃത്തങ്ങള്‍ സ്ഥിതീകരിക്കുന്നു .
മിണ്ടാപ്രാണികളെയും ഈ അവസരത്തില്‍ നമ്മള് ഓര്‍ക്കണമെന്ന അടിക്കുറിപ്പോടെയാണ് 13 നായകളും ആക്രമണത്തില്‍ മരിച്ചെന്ന രീതിയില്‍ വ്യാജപ്രചരണം സമൂഹമാധ്യമങ്ങളില്‍ നടക്കുന്നത് .
https://twitter.com/CoffeeNChirps/status/1096913521449697280
ഇതേ സമയം പുല്‍വാമയിലുണ്ടായ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതിനെതിരെ മുന്നറിയിപ്പുമായി സിആര്‍പിഎഫ് രംഗത്തെത്തിയിട്ടുണ്ട് . തെറ്റായ ചിത്രങ്ങളും മൃതദേഹങ്ങളും ശരീരഭാഗങ്ങളും പോസ്റ്റുകളും സമൂഹമാധ്യമങ്ങള്‍ വഴി പ്രചരിപ്പിക്കരുതെന്നാണ് ഔദ്യോഗികമായി സിആര്‍പിഎഫ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത് .
നമ്മള് ഒരുമിച്ചു നില്ക്കുമ്പോള് അതിലെ വിഭജിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് ഇത്തരം വ്യാജ പ്രചരണങ്ങള്‍ ഇത്തരം ചിത്രങ്ങള്‍ ഷെയര്‍ ചെയ്യുകയോ അതിന് ലൈക് നല്‍കുകയോ ചെയ്യരുത് ” സി.ആര്.പി.എഫ് ആവശ്യപ്പെടുന്നു . ഇതിന് പുറമേ ഇത്തരം വ്യാജചിത്രങ്ങള്‍ , പോസ്റ്റുകള്‍ എന്നിവ ശ്രദ്ധയില്‍പ്പെട്ടാല്‍ അത് റിപ്പോര്‍ട്ട് ചെയ്യാനും സി.ആര്.പി.എഫ് നിര്‍ദ്ദേശിക്കുന്നു . ഇതിനായി webpro@crpf.gov.in ഉപയോഗിക്കാം
Discussion about this post