ഇന്ത്യയിലെ അണക്കെട്ടുകളുടെ സുരക്ഷ വര്‍ധിപ്പിക്കുന്നതിന് വേണ്ടി ലോകബാങ്ക് സഹായം നല്‍കുന്നതായിരിക്കും. 11,000 കോടി രൂപ സഹായമായി ഇന്ത്യയ്ക്ക് നല്‍കുന്നതായിരിക്കും. അടുത്ത 10 വര്‍ഷത്തിനുള്ളില്‍ 18 സംസ്ഥാനങ്ങളിലെ 733 വലിയ അണക്കെട്ടുകളുടെ സുരക്ഷയും പ്രവര്‍ത്തനക്ഷമതയുമാണ് വര്‍ധിപ്പിക്കുക.
ഇന്ത്യയില്‍ നിലവിലുള്ള 5,265 വലിയ അണക്കെട്ടുകളില്‍ 80 ശതമാനത്തിലധികവും 25 വര്‍ഷത്തിലധികം പഴക്കമുള്ളവയാണ്. 213 വലിയ അണക്കെട്ടുകള്‍ 100 വര്‍ഷത്തിലധികം പഴക്കമുള്ളവയാണ്. അണക്കെട്ടുകളുടെ സുരക്ഷ വര്‍ധിപ്പിക്കുന്നതിന് വേണ്ടി ഇന്ത്യ തുടങ്ങിയ ഡ.ആര്.ഐ.പി പദ്ധതിക്ക് കീഴിലായിരിക്കും ലോകബാങ്ക് സഹായം നല്‍കുക. സുരക്ഷയും പ്രവര്‍ത്തനക്ഷമതയും വര്‍ധിപ്പിക്കുന്നതിന് പുറമെ അണക്കെട്ടുകളെ കേന്ദ്രീകരിച്ച് ടൂറിസവും, മത്സ്യബന്ധനവും വര്‍ധിപ്പിക്കാനും പദ്ധതിയുണ്ട്. ഇതിലൂടെ വരുമാനം വര്‍ധിപ്പിക്കാനാണ് പദ്ധതി.
വ്യാഴാഴ്ച് ഒഡീഷയിലെ ഭുഭനേശ്വറില്‍ സമാപിച്ച അന്താരാഷ്ട്ര അണക്കെട്ട് സുരക്ഷ കോണ്‍ഫറന്‍സിലാണ് ലോകബാങ്കിന്റെ ഇന്ത്യയുടെ ഡയറക്ടര്‍ ധനസഹായം നല്കുന്നതിനെപ്പറ്റി സംസാരിച്ചത്.
അണക്കെട്ടുകള്‍ മൂലമുണ്ടാകുന്ന ദുരന്തങ്ങള്‍ കണക്കിലെടുത്ത് 2012ലായിരുന്നു ഡി.ആര്.ഐ.പി പദ്ധതിക്ക് കേന്ദ്ര സര്‍ക്കാര്‍ തുടക്കം കുറിച്ചത്.
Discussion about this post