രാജ്യത്തെ പ്രധാനമന്ത്രിമാരെക്കുറിച്ചും പ്രധാനമന്ത്രിയുടെ ഓഫീസിനെക്കുറിച്ചും ഗവേഷണംനടത്താന്‍ അവസരം. ‘അടല്‍ ബിഹാരി വാജ്പേയി ഫെലോഷിപ്പ് ഓണ്‍ പ്രൈം മിനിസ്റ്റേഴ്സ് ഓഫ് ഇന്ത്യ’ എന്ന പദ്ധതിയില്‍ക്കൂടി ന്യൂഡല്‍ഹിയിലെ നെഹ്രു മെമ്മോറിയല്‍ മ്യൂസിയം ആന്‍ഡ് ലൈബ്രറിയാണ് അവസരം ഒരുക്കുന്നത്.
ഫെലോഷിപ്പ് തുക കേന്ദ്രസര്‍വകലാശാലയിലെ പ്രൊഫസര്‍ തസ്തികയ്ക്കുള്ള ശമ്പളത്തിന് അനുസൃതമായിരിക്കും. 30,000 രൂപ, കണ്ടിജന്‍സി ഗ്രാന്റായും നല്‍കും. അവസാന തീയതി: ഫെബ്രുവരി 27.വിശദമായ വിവരങ്ങള്‍ക്ക് www.nehrumemorial.nic.in സന്ദര്‍ശിക്കേണ്ടതാണ്
Discussion about this post