കാസര്‍ഗോഡ് രണ്ട് യുവാക്കളെയും സിപിഎം പ്രവര്‍ത്തകര്‍ കൊലപ്പെടുത്തിയത് അതിക്രൂരമായാണെന്ന് ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട്. കൊടുവാള് പോലെയുള്ള മൂര്‍ച്ചയേറിയ ആയുധങ്ങള്‍ ഉപയോഗിച്ചാണ് ഇരുവരേയും വെട്ടിക്കൊന്നതെന്നാണു നിഗമനം.കൃപേഷിന്റെ മരണകാരണം തലയ്ക്കേറ്റ ആഴത്തിലുള്ള മുറിവാണ്. വെട്ടേറ്റു തലച്ചോറ് പിളര്‍ന്നു. മൂര്‍ദ്ധാവില്‍ ആഴത്തിലുള്ള ഒറ്റ വെട്ടാണ് ഏറ്റത്. 11 സെന്റിമീറ്റര്‍ നീളത്തിലും 2 സെന്റിമീറ്റര്‍ ആഴത്തിലുമുള്ള വെട്ടേറ്റു തലയോട്ടി തകര്‍ന്നു സംഭവസ്ഥലത്തുതന്നെ കൃപേഷ് മരിച്ചു.
ശരത്ലാലിന്റെ ശരീരത്തില്‍ 15 വെട്ടുണ്ട്. ഇതില്‍ 2 വെട്ടുകള്‍ മരണകാരണമായതായും ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ടില്‍ പറയുന്നു. ശരത്തിന്റെ ഇടതു നെറ്റി മുതല്‍ 23 സെന്റി മീറ്റര്‍ നീളത്തിലുള്ള മുറിവാണ് ഒന്ന്. വലതു ചെവി മുതല്‍ കഴുത്ത് വരെ നീളുന്ന വെട്ട് രണ്ടാമത്തേത്. മുട്ടിനു താഴെ മാത്രം അഞ്ചിടത്തു വെട്ടേറ്റു.അസ്ഥിയും മാംസവും തമ്മില്‍ കൂടിക്കലര്‍ന്ന രീതിയില്‍ മാരകമായ മുറിവുകളാണു കാലുകളില്‍.
ആശുപത്രിയിലേക്കു കൊണ്ടുപോകുന്നതിനിടെയാണു ശരത് മരിച്ചത്.
ആയുധപരിശീലനം ലഭിച്ചവരോ മുന്‍പ് ഇത്തരം കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടിട്ടുള്ളവരോ ആണ് കൊലപാതകം നടത്തിയതെന്നാണു പൊലീസിന്റെ നിഗമനം.രണ്ടു യൂത്ത് കോണ്‍ഗ്രസുകാരെ കൊലപ്പെടുത്തിയതില്‍ സിപിഎമ്മിന് പങ്കുണ്ടെന്ന് വ്യക്തമാക്കുന്നതാണ് പോലിസ് എഫ്ഐആര്‍. ശരത്തിനോടും കൃപേഷിനോടും സിപിഎം പ്രവര്‍ത്തകര്‍ക്ക് വൈരാഗ്യമുണ്ടായിരുന്നു. പ്രാദേശിക നേതാക്കള്‍ക്ക് ആക്രമണത്തെക്കുറിച്ച് അറിയാമായിരുന്നുവെന്നും എഫ്ഐആറില്‍ പറയുന്നു.
Discussion about this post