തിരുവനന്തപുരം:സെക്രട്ടറിയേറ്റിലെ സമരപ്പന്തല്‍ പൊളിച്ചു നീക്കിയതില്‍ പ്രതിഷേധിച്ച് എംപാനല്‍ ജീവനക്കാരി സെക്രട്ടേറിയറ്റിന് മുന്നില്‍ മരത്തില്‍ കയറി ആത്മഹത്യക്ക് ശ്രമിച്ചു. ആലപ്പുഴ സ്വദേശിനിയായ എംപാനല്‍ കണ്ടക്ടര്‍ ദിയയാണ് ആത്മഹത്യക്ക് ശ്രമിച്ചത്.
ഇന്നലെ രാത്രി സെക്രട്ടേറിയറ്റിന് മുന്നിലുള്ള സമരപ്പന്തലുകള്‍ നഗരസഭയും പൊലീസും പൊളിച്ചുനീക്കിയതില്‍ പ്രതിഷേധിച്ചാണ് ആത്മഹത്യാ ശ്രമം. കൂടെയുള്ള സമരക്കാര്‍ താഴെയിറക്കാന്‍ ശ്രമിച്ചെങ്കിലും യുവതി താഴെ ഇറങ്ങിയില്ല.മരത്തില്‍ കയറി ഷാളില്‍ കുരുക്കിട്ടാണ് ദിയ ആത്മഹത്യയ്ക്ക് ശ്രമിച്ചത്
ഉടന്‍ തന്നെ പൊലീസും ഫയര്‍ഫോഴ്സുമെത്തി ദിയയെ അനുനയിപ്പിച്ച് താഴെ ഇറക്കുകയായിരുന്നു.
ഹൈക്കോടതി വിധിയിലൂടെ തീര്‍ത്തും അപ്രതീക്ഷിതമായാണ് കെഎസ്ആര്‍ടിസിയിലെ നാനൂറോളം വരുന്ന എംപാനല്‍ ജീവനക്കാര്‍ക്ക് ജോലി നഷ്ടമായത്. ഇതില്‍ പ്രതിഷേധിച്ച് എംപാനല്‍ ജീവനക്കാര്‍ ഗതാഗതമന്ത്രി എ കെ ശശീന്ദ്രന്റെ വസതിയിലെക്ക് പ്രതിഷേധ പ്രകടനം വരെ നടത്തിയിരുന്നു.
ആറ്റുകാല്‍ പൊങ്കാലയോടനുബന്ധിച്ച് ഇന്നലെ രാത്രിയാണ് സെക്രട്ടേറിയറ്റിന് മുന്നിലെ പത്തോളം സമരപ്പന്തലുകള്‍ അര്‍ധരാത്രി പൊലീസ് പൊളിച്ചുമാറ്റിയിരുന്നു.
Discussion about this post