വ്യോമസേനയുടെ രണ്ട് വിമാനങ്ങള്‍ ബംഗളൂരുവില്‍ തകര്‍ന്ന് വീണു . അപകടത്തില്‍ ഒരു പൈലറ്റ് മരണപ്പെട്ടു . സൂര്യകിരണ്‍ വ്യോമാഭ്യാസ സംഘത്തിന്റെ വിമാനങ്ങളാണ് ഇന്ന് രാവിലെ തകര്‍ന്ന് വീണത് .
ബംഗളൂരുവിലെ യേലാഹങ്ക വ്യോമസേനാ താവളത്തില്‍ വെച്ചാണ് അപകടം നടന്നത് . ഒരു പൈലറ്റ് അത്ഭുതകരമായി രക്ഷപെട്ടു. പറന്നുയര്‍ന്ന ശേഷം കൂട്ടിയിടിച്ച ചെറുവിമാനങ്ങള്‍ തീ പിടിച്ച് താഴെ വീഴുകയായിരുന്നു. നാളെ വ്യോമസേനയുടെ എയറോ ഇന്ത്യ ഷോ നടക്കാനിരിക്കെയാണ് അപകടമുണ്ടായത് .
Discussion about this post