അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ എന്‍ഫോഴ്സ്മെന്റിന്റെ ചോദ്യം ചെയ്യലിനായി റോബര്‍ട്ട് വദ്ര ഇന്ന് ഹാജരായില്ല. ഭക്ഷ്യവിഷബാധയെത്തുടര്‍ന്ന് ആരോഗ്യം മോശമായതിനാലാണ് ചോദ്യം ചെയ്യലിന് ഹാജരാകാത്തതെന്നാണ് വിശദീകരണം. ഭക്ഷ്യ വിഷബാധയെ തുടര്‍ന്ന് വദ്ര വിശ്രമത്തിലാണെന്നും വദ്രയുടെ അഭിഭാഷകന് പറഞ്ഞു.
ലണ്ടനില്‍ ബിനാമി ഇടരാട് വഴി ആഡംബര വില്ല ഉള്‍പ്പെടെ ഒമ്പത് സ്വത്ത് വകകള്‍ സമ്പാദിച്ചെന്ന കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് വദ്രയെ ചോദ്യം ചെയ്യുന്നത്. വദ്രയുടെ ഉടമസ്ഥതയിലുള്ള റിയല്‍ എസ്റ്റേറ്റ് കമ്പനി ജീവനക്കാരന് മനോജ് അറോറയുടെ പേരിലാണ് ചില സ്വത്തുക്കള്‍ വാങ്ങിയിരിക്കുന്നത്.
കെട്ടിടം നിര്‍മ്മിച്ചതിന്റെ പണത്തിന്റെ ഉറവിടം സംബന്ധിച്ച കൃത്യമായ വിവരം നല്കാന് മനോജ് അറോറയക്ക് കഴിഞ്ഞില്ല. ഈ സാഹചര്യത്തിലാണ് വദ്രയെ ചോദ്യം ചെയ്തത്. ലണ്ടനില്‍ തന്റെ പേരില്‍ സ്വത്തുക്കളില്ലെന്നും മനോജ് അറോറയുമായി ബിസിനസ് ബന്ധങ്ങളില്ലെന്നുമാണ് വദ്ര അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മൊഴി നല്‍കിയത്.
Discussion about this post