ലോക് സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപി അധ്യക്ഷന്‍ അമിത്ഷാ കേരളത്തില്‍ എത്തുന്നു. ബിജെപിയുടെ തെരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ക്ക് രൂപം നല്‍കാനാണ് അമിത് ഷാ കേരളത്തില്‍ എത്തുന്നതെന്നാണ് സൂചന ഫെബ്രുവരി 22ന് പാലക്കാടാണ് അമിത് ഷാ എത്തുന്നത്.പാലക്കാട്, പൊന്നാനി, മലപ്പുറം ലോക്സഭാ മണ്ഡലങ്ങളിലെ തെരഞ്ഞെടുപ്പ് ചുമതലക്കാരുടെ യോഗത്തില്‍ പങ്കെടുക്കുന്നതിനാണ് അമിത് ഷാ എത്തുന്നത്.
അമിത്ഷായുടെ അദ്ധ്യക്ഷതയില്‍ ബിജെപി സംസ്ഥാന സമിതി ചേരാനും പദ്ധതിയുണ്ട്. തിരുവനന്തപുരം ഉള്‍പ്പെടെ ബിജെപി എ ക്ലാസ് പട്ടികയില്‍ പെടുത്തിയ മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളുടെ കാര്യത്തില്‍ പാലക്കാട് യോഗം അന്തിമ തീരുമാനമെടുക്കും.
ബിഡിജെഎസ് നേതൃത്വവുമായി അമിത്ഷാ ചര്‍ച്ചകള്‍ നടത്തിയേക്കും.തുഷാര്‍ വെള്ളാപ്പള്ളി മത്സരിക്കുന്ന കാര്യത്തില്‍ തീരുമാനമുണ്ടാകാനും ഇടയുണ്ട്. ശബരിമല വിഷയത്തിന്റെ പശ്ചാത്തലത്തില്‍ എന്‍എസ്എസ് പ്രതിനിധികളുമായും കൂടിക്കാഴ്ച നടന്നേക്കാം്.
Discussion about this post