പെരിയയില്‍ നടന്ന ഇരട്ടകൊലപാതകത്തില്‍ കസ്റ്റഡിയിലെടുത്തവരില്‍ ഒരാള്‍ കണ്ണൂര്‍ സ്വദേശി. ആലക്കോട് സ്വദേശിയാണ് എന്നാണു ലഭ്യമാക്കുന്ന സൂചന . കൊലപാതകവുമായി ബന്ധപ്പെട്ട് സിപിഎം പെരിയ ലോക്കല്‍ കമ്മിറ്റി അംഗം പീതാംബരന് ഉള്‍പ്പടെ ഏഴ് പേരെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത് . പീതാംബരന്റെ അറസ്റ്റ് ഇന്നലെ പോലീസ് രേഖപ്പെടുത്തിയിരുന്നു .
അപമാനം കൊണ്ടുണ്ടായ നിരാശയാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പീതാംബരന് പോലീസിന്റെ മുന്നില്‍ മൊഴി നല്‍കിയിരിക്കുന്നത് . കൃപേഷും ശരത് ലാലും ചേര്‍ന്നാക്രമിച്ച കേസില്‍ പാര്‍ട്ടി ഇടപെടല്‍ ഉണ്ടാകാത്തത് നിരാശ ഉണ്ടാക്കിയെന്നും പീതാംബരന് പോലീസന് നല്കിയ മൊഴിയില്‍ പറയുന്നു .
പോലീസിന്റെ അന്വേഷണത്തില്‍ കൃപേഷ് പീതാംബരനെ ആക്രമിച്ചിട്ടില്ലെന്നും സംഭവസമയത്ത് സ്വന്തം വീട്ടില്‍ ഉണ്ടായിരുന്നുവെന്നും കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പോലീസ് കൃപേഷിനെ പ്രതി ചേര്‍ത്തിരുന്നില്ല
പീതാംബരന് കുറ്റം സ്വയം ഏല്‍ക്കുകയാണെന്നാണ് വിവരം. വ്യക്തിവൈരാഗ്യം എന്ന നിലയ്ക്കുള്ള കൊലപാതകമെന്നാണ് പീതാംബരന്റെ മൊഴി. എന്നാല്‍ ഇത് പൂര്‍ണമായും വിശ്വസിക്കാന്‍ പോലീസ് തയ്യാറായിട്ടില്ല.
Discussion about this post