കാസര്‍കോട് ഇരട്ടക്കൊലപാതകത്തിന് ഉപയോഗിച്ച ആയുധങ്ങള്‍ കണ്ടെത്തി. വടിവാളും മൂന്ന് ഇരുമ്പു ദണ്ഡുകളും തെളിവെടുപ്പില്‍ കണ്ടെത്തി . ആയുധങ്ങള്‍ പ്രതി പീതാംബരന്‍ തിരിച്ചറിഞ്ഞു. പീതാംബരനെ കല്ലിയോട് എത്തിച്ചാണ് തെളിവെടുപ്പ് നടത്തിയത്. തെളിവെടുപ്പ് പൂര്‍ത്തിയാക്കിയ ശേഷം പീതാംബരനെ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കും. തുടര്‍ന്ന് കോടതിയില്‍ ഹാജരാക്കും.
എന്നാല്‍ കാസര്‍ക്കോട് ഇരട്ടക്കൊല താന്‍ നേരിട്ട് നടപ്പാക്കിയതാണെന്ന് പീതാംബരന്‍ മൊഴി നല്‍കി. കൃപേഷിനെ ഇരുമ്പ് വടി കൊണ്ട് അടിച്ചു വീഴ്ത്തിയെന്നും , ക്വട്ടേഷന്‍ സംഘങ്ങള്‍ക്ക് പങ്കില്ലെന്നുമാണ് പീതാംബരന്റെ മൊഴി. കേസ് വഴി തെറ്റിക്കാനാണോ ഇത്തരത്തിലൊരു മൊഴി നല്‍കിയതെന്നും സംശയമുണ്ട്. ഇരട്ട കൊലപാതകവുമായി ബന്ധപ്പെട്ട് കൂടുതല്‍ അറസ്റ്റ് ഉ്ണ്ടാകും എന്ന സൂചനയമുണ്ട്.അതേസമയം പാര്‍ട്ടിയെ തള്ളി പറഞ്ഞു കൊണ്ട് പിതാംബരന്റെ കുടുംബം രംഗത്തു വന്നു.പാര്‍ട്ടി പറയാതെ പിതാംബരന്‍ കൊല ചെയ്യില്ലെന്ന് ഭാര്യ മഞ്ജു പറഞ്ഞു
Discussion about this post