കാസര്‍ഗോഡ് പെരിയയില്‍ കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷിന്റെയും ശരത്തിന്റെയും വീടുകള്‍ സന്ദര്‍ശിച്ച് റവന്യൂമന്ത്രി ഇ.ചന്ദ്രശേഖരന് . കല്യോട്ടെ കൃപേഷിന്റെ വീട്ടിലേക്കാണ് ആദ്യം മന്ത്രി എത്തിയത്. തുടർന്ന് ശരത് ലാലിന്റെ വീട്ടിലേക്ക് തിരിച്ചു .
കൊലപാതക സംഭവത്തിൽ ആദ്യം തന്നെ പ്രതികരിച്ച രാഷ്ട്രീയ നേതാക്കളിൽ ഒരാളായിരുന്നു റവന്യു മന്ത്രി ഇ.ചന്ദ്രശേഖരൻ
യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൊലപാതകം അതിദാരുണമാണെന്നും ഇത്തരം സംഭവങ്ങള്‍ കേരളത്തില്‍ ഇനി ആവര്‍ത്തിക്കാന്‍ പാടില്ലാത്തത് ആണെന്നും അദ്ദേഹം പറഞ്ഞു . കൃപേഷിന്റെ വീടിന് പട്ടയം ലഭിക്കാത്തതിന്റെ കാരണം പരിശോധിക്കുമെന്നും അതിനാവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു . മേഖലയില്‍ സമാധാനം പുന:സ്ഥാപിക്കുന്നതിനായി എല്ലാവരോടുമായി ചര്‍ച്ച നടത്തുമെന്നും മന്ത്രി പറഞ്ഞു .
Discussion about this post