ജമ്മുകശ്മീര്‍: പുല്‍വാമ ഭീകരാക്രമണത്തെ തുടര്‍ന്ന് പ്രഖ്യാപിച്ചിരിക്കുന്ന കര്‍ഫ്യൂവില്‍ ഇളവ് നല്കി. ഉച്ചയ്ക്ക് രണ്ടു മണി വരെയാണ് ഇളവ് പ്രഖ്യാപിച്ചിരിക്കുന്നത്. എങ്കിലും സംസ്ഥാനത്ത് നിരോധനാജ്ഞ മാറ്റമില്ലാതെ തുടരും. മദ്യ വില്പന ശാലകളും ബാറുകളും തുറക്കരുതെന്നും അധികൃതര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
തെറ്റായ സോഷ്യല്‍ മീഡിയ പോസ്റ്റിടുന്നവര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്ന് അധികൃതര്‍ അറിയിച്ചു. ഇതേസമയം ഇന്നലെ രാത്രി നിയന്ത്രണരേഖയ്ക്ക് സമീപം പൂഞ്ച് സെക്ടറില്‍ പാക് സൈനികര്‍ വെടിവെപ്പ് നടത്തി എന്നും റിപ്പോര്‍ട്ടുകളുണ്ട്.
Discussion about this post