ഒരാഴ്ച മുന്‍പ് പെരിയ ഇരട്ടക്കൊലക്കേസിലെ പ്രതികള്‍ കൊലവിളി നടത്തുന്ന ദൃശ്യങ്ങള്‍ പുറത്ത് . അറസ്റ്റിലായ സി.ജെ.സജി , ജി ഗിജിന്‍ എന്നിവര്‍ വടിവാള്‍ കയ്യിലെടുത്ത് നൃത്തം ചെയ്യുന്ന ദൃശ്യങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. ഇവര്‍ വീഡിയോ ദൃശ്യത്തില്‍ പശ്ചാത്തല സംഗീതം കൂട്ടി ചേര്‍ത്ത് വാട്സ്സാപ് സ്റ്റാറ്റസ് ആയിട്ടാണ് ദൃശ്യങ്ങള്‍ പങ്കിട്ടത് .
കുറച്ചു ദിവസങ്ങള്‍ക്ക് മുന്‍പ് അക്രമികള്‍ സജിയുടെ എച്ചിലടുക്കത്തെ കട കത്തിച്ചിരുന്നു . ഈ കടയില്‍ നിന്നും പുറത്തേക്ക് വടിവാളും കയ്യില്‍ പിടിച്ചു വരുന്ന സജി എതിര്‍ വശത്ത് നില്‍ക്കുന്ന ഗിജിന് വാള്‍ എറിഞ്ഞു കൊടുക്കുന്നതും തുടര്‍ന്ന് ഇവര്‍ കാറിലേക്ക് കയറുന്നതാണ് വീഡിയോ ദൃശ്യത്തില്‍ ഉള്ളത് .
സിപിഎമ്മിന്റെ പ്രാദേശിക കമ്മിറ്റി ഓഫീസിന് അടുത്താണ് ഈ കട . ദിവസങ്ങള്‍ക്ക് മുന്പ് കടയുടെ പുറക് ഭാഗത്ത് നിന്നും വടിവാള്‍ പിടിച്ചെടുത്തിരുന്നു . എന്നാല്‍ പോലീസ് ഒതുക്കിതീര്‍ത്തതായി ആരോപണം ഉയര്‍ന്നിരുന്നു .
Discussion about this post