പെരിയയില്‍ കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വീടുകള്‍ സന്ദര്‍ശിച്ചതില്‍ തെറ്റില്ലെന്ന നിലപാട് ആവര്‍ത്തിച്ച് റവന്യൂമന്ത്രി ഇ ചന്ദ്രശേഖരന്‍ . ഇക്കാര്യത്തില്‍ ആരെന്ത് തന്നെ പറഞ്ഞാലും താന്‍ അത് കാര്യമാക്കുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു . ഒരു പൊതുപ്രവര്‍ത്തകന്റെ ബാധ്യതയാണ് താന്‍ നിറവേറ്റിയതെന്നും മന്ത്രി വ്യക്തമാക്കി .
എല്‍.ഡി.എഫ് കണ്‍വീനര്‍ ഏതു സാഹചര്യത്തിലാണ് തന്‍റെ സന്ദര്‍ശനത്തെ കുറ്റപ്പെടുത്തിയത് എന്നറിയില്ല . പോയത് തെറ്റെന്ന് പറഞ്ഞവര്‍ പിന്നീട് തിരുത്തിയിട്ടുണ്ട് . കാര്യങ്ങള്‍ ബോധ്യമായത് കൊണ്ടാവും മുന്‍പേ പറഞ്ഞത് അദ്ദേഹം തിരുത്തി പറഞ്ഞതെന്നും മന്ത്രി പറഞ്ഞു .
ഈ സമയത്ത് മന്ത്രിയുടെ സന്ദര്‍ശനം നല്ല സന്ദേശം നല്‍കുമെന്ന് പറയാകില്ലെന്നായിരുന്നു എല്‍.ഡി.എഫ് കണ്‍വീനര്‍ വി.വിജയരാഘവന്‍ വിമര്‍ശിച്ചത് . എന്നാല്‍ ജില്ലയിലെ മന്ത്രിയെന്ന നിലയ്ക്ക് പോയതില്‍ തെറ്റില്ലെന്ന് പിന്നീട് തിരുത്തുകയും ചെയ്തു .
എന്നാല്‍ മന്ത്രിയുടെ സന്ദര്‍ശനത്തിന് അദ്ധേഹത്തിന്റെ പാര്‍ട്ടിയായ സിപിഐയ്ക്ക് ഉള്ളില്‍ നിന്നും പൂര്‍ണ്ണ പിന്തുണയാണ് ലഭിച്ചത് . മന്ത്രി കൊല്ലപ്പെട്ടവരുടെ വീട്ടില്‍ പോയതില്‍ യാതൊരു തെറ്റുമില്ല എന്നാണു പാര്‍ട്ടി സംസ്ഥാന സെക്രടറി കാനം രാജേന്ദ്രന്‍ അഭിപ്രായപ്പെട്ടത് . ജനപ്രതിനിധിയെന്ന നിലയ്ക്കാണ് ഇ ചന്ദ്രശേഖരന്റെ സന്ദര്‍ശനമെന്നും കാനം പറഞ്ഞു .
Discussion about this post