പുല്‍വാമയിലെ ആക്രമണത്തിന്റെ ഉത്തരവാദികളായ പാക്കിസ്ഥാനെതിരെയുള്ള പോരാട്ടത്തില്‍ വിജയം കൈവരിക്കാന്‍ നയന്തന്ത്രവും അല്ലാതെയുമുള്ള എല്ലാ സാധ്യതകളും ഇന്ത്യ ഉപയോഗിക്കുമെന്ന് കേന്ദ്രമന്ത്രി അരുണ്‍ ജയ്റ്റലി .
വെറും ഒരാഴ്ച നീണ്ട് നില്ക്കുന്ന പോരാട്ടമാകില്ല ; നിരവധി രീതിയില്‍ അത് നീണ്ടു നില്ക്കും ജയ്റ്റലി പറഞ്ഞു .
ഭീകരാക്രമണം നടത്തിയതിന്റെ ഉത്തരവാദിത്തം സ്വയം ഏറ്റെടുത്തിട്ടും കുറ്റവാളികള്‍ക്ക് എതിരെ തെമ്മാടി രാഷ്ട്രം നടപടി എടുക്കുന്നില്ലെന്നും അദ്ദേഹം രൂക്ഷമായി പ്രതികരിച്ചു .
പാക്കിസ്ഥാന്റെ തലവന്‍ തെളിവുകള്‍ ആവശ്യപ്പെടുകയാണ് . വ്യാജമായ ആരോപണത്തിനാണ് തെളിവ് ആവശ്യമായി വരിക . എന്നാല്‍ കുറ്റവാളി അദ്ധേഹത്തിന്റെ രാജ്യത്ത് തന്നെയാണ് ഇരിക്കുന്നത് . ആക്രമണം നടത്തിയത് തങ്ങള്‍ ആണെന്ന് അവര്‍ അവിടെ ഇരുന്നു അവകാശപ്പെടുന്നു . ഇത് തന്നെ കുറ്റസമ്മതം ആണെന്നും ജയ്റ്റലി പറഞ്ഞു .
Discussion about this post