പെരിയയില്‍ കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷിനും ശരത് ലാലിനുമെതിരെ നേരത്തെയും സോഷ്യല്‍ മീഡിയയില്‍ കൊലവിളി നടന്നിരുന്നതായി കണ്ടെത്തി. കൊലപാതകത്തിന് പിടിയിലായ പ്രതികളുള്‍പ്പെടെ കൊലവിളി നടത്തിയവരിലുണ്ട്. പെട്ടെന്നുള്ള പ്രകോപനമല്ല ഇരട്ട കൊലപാതകത്തിന് പിന്നില്‍ എന്ന് തെളിയിക്കുന്നതാണ് സിപിഎം പ്രവര്‍ത്തകര്‍ സോഷ്യല്‍ മീഡിയയില്‍ ഇട്ട പോസ്റ്റുകള്‍ പറയുന്നത്.
കൊലപ്പെട്ട ശരത് ലാലിനെതിരെയാണ് പ്രധാനമായും കമന്റുകള്‍ പ്രത്യക്ഷപ്പെട്ടത്. കേസിലെ അഞ്ചാം പ്രതിയായ അശ്വിന് അപ്പു ഇവന് ചാവാന്‍ റെഡിയായി, ഞങ്ങള്‍ എല്ലാം സെറ്റാണ് എന്നാണ് ഒരു കമന്റില്‍ പറയുന്നത്. ശരത് കല്ല്യോട്ടെ ഒരു നേര്‍ച്ച കോഴിയാണ് എന്ന കമന്റും ഇയാള്‍ ഇട്ടിരുന്നു.കൃപേഷിന്റെ ഫോട്ടോ അടക്കമുള്ള പോസ്റ്റാണ് ഇട്ടിരിക്കുന്നത്.
എന്നാല്‍ കൊലപാതകം നടന്ന ദിവസം സോഷ്യല്‍ മീഡിയയിലെ ഈ പോസ്റ്റുകള്‍ നീക്കം ചെയ്തിരുന്നു. എന്നാല്‍ ഇതിന്റെ സ്ക്രീന്‍ ഷോട്ടുകള്‍ എല്ലാം നേരത്തെ നല്കിയ പരാതിയുടെ കൂടെ നല്‍കിയിരുന്നു.
Discussion about this post