പുല്‍വാമയിലുണ്ടായ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പാക്കിസ്ഥാനെ വിലക്കണമെന്ന ബിസിസിഐയുടെ നിലപാടില്‍ ചൊടിച്ച് മുന്‍ പാക് നായകന് ജാവേദ് മിയാന്‍ദാദ് പാക്കിസ്ഥാനെ വിലക്കണമെന്ന ബിസിസിഐയുടെ ആവശ്യം ഐസിസി അംഗീകരിക്കില്ലെന്നും തള്ളി കളയുമെന്നും മിയാന്‍ദാദ് പറഞ്ഞു .
പാക്കിസ്ഥാനുമായി ഒരു തരത്തിലും കായികമേഖലയില്‍ സഹകരിക്കേണ്ടയെന്ന ഇന്ത്യന്‍ മുന്‍ നായകന് സൗരവ് ഗാംഗുലിയുടെ വാക്കുകളോടും രൂക്ഷമായിട്ടാണ് മിയാന്‍ദാദ് പ്രതികരിച്ചത് .
ഗാംഗുലിയ്ക്ക് തെരഞ്ഞെടുപ്പില്‍ മത്സരിക്കണം , അല്ലെങ്കില്‍ മുഖ്യമന്ത്രിയാകണം . അതിനാണ് ഇത്തരത്തില്‍ ശ്രദ്ധ നേടാനുള്ള വാക്കുകള്‍ കൊണ്ടുള്ള ഗാംഗുലിയുടെ ശ്രമം എന്ന് മിയാന്‍ദാദ് പറഞ്ഞു .
ലോകകപ്പില്‍ ഒരു മത്സരം കളിച്ചില്ല എന്ന് വെച്ച് ഒന്നും സംഭവിക്കാന്‍ പോവുന്നില്ല . പകരമത് തീവ്രവാദത്തിനെതിരെ വലിയൊരു സന്ദേശം നല്‍കും . ഇന്ത്യ ഇല്ലാത്ത ലോകക്കപ്പിനെക്കുറിച്ച് ഐസിസിയ്ക്ക് ചിന്തിക്കാന്‍ പോലുമാകില്ല എന്നായിരുന്നു ഗാംഗുലി പറഞ്ഞത് .
Discussion about this post