ബെംഗളൂരു:എയ്റോ ഇന്ത്യ പ്രദര്‍ശനം നടക്കുന്ന വേദിയിലെ കാര്‍ പാര്‍ക്കിങ് ഏരിയയിലുണ്ടായ തീപിടിത്തത്തില്‍ 300 കാറുകള്‍ കത്തി നശിച്ചു. ഭാരതീ നഗര്‍ ഗേറ്റിനു സമീപത്താണു തീപിടിത്തമുണ്ടായത്. പത്തോളം ഫയര്‍ എഞ്ചിനുകള്‍ ഉപയോഗിച്ചാണ് തീനിയന്ത്രണ വിധേയമാക്കിയത്.
ഉച്ചയ്ക്ക് 12.17 ഓടെയാണ് തീപിടിത്തമുണ്ടായത്. ഒരു നിരയിലെ കാറുകള്‍ മാറ്റിയതോടെ ഇടയ്ക്ക് സ്ഥലം രൂപപ്പെട്ടതിനാല്‍ കൂടുതല്‍ വാഹനങ്ങള്‍ കത്തി നശിക്കാതെ രക്ഷപെടുത്തിയെന്ന് അഗ്നിശമനസേന അറിയിച്ചു. കാറിലെത്തിയവര്‍ എയ്റോ പ്രദര്‍ശനം നടക്കുന്ന സ്ഥലത്തായിരുന്നു.അതിനാല്‍ തന്നെ ആളപായമില്ല.
#Fire at Aero India show parking lot, vehicles gutted #AeroIndia2019 80-100 cars gutted #AeroShow2019 #Yalahanka in #Bengaluru, Fire fighters on the spot pic.twitter.com/NwoOOltp6E
— sudhakar (@naidusudhakar) February 23, 2019
ബെംഗളൂരു യെലഹങ്ക വിമാനത്താവളത്തിനു സമീപമാണ് തീപിടിത്തമുണ്ടായത്. എയ്റോ ഷോ നടക്കുന്നതിനാല്‍ നൂറോളം വിമാനങ്ങളാണ് ഇവിടെ എത്തിച്ചിട്ടുള്ളത്. സ്ഥലത്ത് കറുത്ത നിറത്തില്‍ വളരെ കനത്ത പുകയാണ് വ്യാപിക്കുന്നത്. ശക്തമായ കാറ്റു വീശുന്നതിനാല്‍ ഒന്നില്‍നിന്ന് മറ്റൊന്നിലേക്ക് വളരെ വേഗത്തിലാണ് തീപടരുന്നത്. ഇരുചക്ര വാഹനങ്ങളും കാറുകളുമായി നൂറുകണക്കിന് വാഹനങ്ങളാണ് ഇവിടെയുള്ളത്.എങ്ങനെയാണ് തീ പടര്‍ന്നതെന്ന് വ്യക്തമല്ല.
Discussion about this post