ഡല്‍ഹി: പുല്‍വാമയിലുണ്ടായ ഭീകരാക്രമണത്തിന് ശേഷം കാശ്മീരികള്‍ക്ക് നേരെയുണ്ടായ ആക്രമണങ്ങളെ അപലപിച്ച് പ്രധാനമന്ത്രി .കാശ്മീരികള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ക്കെതിരായാണ് ഇന്ത്യയുടെ പോരാട്ടമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കശ്മീരികള്‍ക്കെതിരെയല്ല, അവരെ സംരക്ഷിക്കാന്‍ തന്നെയാണ് പോരാട്ടം. അവരെ സംരക്ഷിക്കുക തന്റെ ഉത്തരവാദിത്തമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു. കാശ്മീര്‍ ജനത തൂവ്രവാദത്തിന്റെ ഇരകളാണെന്നും ഇന്ത്യ അവരെ പിന്തുണയ്ക്കുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.പുല്‍വാമയിലുണ്ടായ ഭീകരാക്രമണത്തിന് പിന്നാലെ രാജ്യത്തെ കാശ്മീരികള്‍ക്കെതിരെ നിരവധി ആക്രമണങ്ങള്‍ ഉണ്ടായി.കാശ്മീരി വിദ്യാര്‍ഥികള്‍ വരെ ആക്രമണത്തിന് ഇരയായി.കാശ്മീര്‍ സ്വദേശിയായ പത്രപ്രവര്ത്തകന് പുനെയില്ആക്രമിക്കപ്പെട്ടതും വാര്‍ത്തയായിരുന്നു..
ഇന്ത്യ-പാക് പ്രശ്നങ്ങള്‍ പരിഹരിക്കാമെന്ന് ഇമ്രാന്ഖാന് വാക്ക് തന്നിരുന്നു.എന്നാല്‍ ആ വാാക്ക് പാലിച്ചില്ലെന്നും മോദി കുറ്റപ്പെടുത്തി. രാജസ്ഥാനിലെ ടോങ്കില്‍ റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. തീവ്രവാദ ഭീഷണിയുടെ പേരില്‍ കശ്മീരിലെ യുവാക്കളും അസ്വസ്ഥരാണ്. പാക്കിസ്ഥാന് മാറിയെന്ന് അവകാശപ്പെടുന്ന ഭരണ നേതൃത്വത്തിന്റെ കഴിവ് പരിശോധിക്കുന്നതാണ് പുല്‍വാമ ഭീകരാക്രമണമെന്നും മോദി പറഞ്ഞു.
ഇന്ത്യ മാത്രമല്ല ലോകം മുഴുവനും പുല്‍വാമ ഭീകരാക്രമണത്തില്‍ മരിച്ച സൈനികരുടെ കുടുംബങ്ങള്‍ക്കൊപ്പമുണ്ടാകും. മുംബയ്ഭീകരാക്രമണമുണ്ടായപ്പോള് അതിനെതിരെ പോരാടാതിരുന്ന പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. വായ്പകള്‍ എഴുതി തള്ളാനുള്ള കോണ്‍ഗ്രസ് തീരുമാനം തെരരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണെന്നും മോദി പരിഹസിച്ചു.
Discussion about this post