ചെന്നൈ പൊരൂറിൽ ഉണ്ടായ തീപിടിത്തത്തിൽ നൂറിലേറെ കാറുകള്‍ കത്തി നശിച്ചു.രാമചന്ദ്ര മെഡിക്കൽ കോളേജിനു സമീപമുള്ള പാര്‍ക്കിങ് ഗൗഡിലെ കാറുകളാണ് തീപിടിത്തത്തെ തുടര്‍ന്ന് കത്തി നശിച്ചത്. രണ്ട് മണിക്കൂറു നേരത്തെ പരിശ്രമത്തിനുശേഷം ഫയര്‍ഫോഴ്സ് തീ നിയന്ത്രണ വിധേയമാക്കി.
മാലിന്യ കൂമ്പാരത്തിലെ തീയാണ് പാര്‍ക്കിംഗ് ഗ്രൗണ്ടിലേയ്ക്ക് പടര്‍ന്നതെന്നാണ് പ്രാഥമിക നിഗമനം . ഗ്രൗണ്ടില്‍ തീ പടരുന്നത് കണ്ട സെക്യൂരിറ്റി ഉദ്യോഗസ്ഥന് ഉടന്‍ തന്നെ ഫയര്‍ ഫോഴ്സിനെ അറിയിക്കുകയായിരുന്നു .
ഒരു വര്‍ഷമായി പാര്‍ക്ക് ചെയ്തിരുന്ന കാറുകളാണ് കത്തി നശിച്ചത് . ഇതില്‍ തന്നെ പലതും കേടുള്ളവയായിരുന്നുവെന്നും ഫയര്‍ഫോഴ്സ് വൃത്തങ്ങള്‍ വ്യക്തമാക്കുന്നു . അതേസമയം സംഭവത്തില്‍ ആളപായം ഒന്നും ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടട്ടില്ല .
Discussion about this post