കാസര്‍കോട് ഇരട്ടക്കൊലപാതകകേസ് ക്രൈംബ്രാഞ്ച് ഇന്ന് ഏറ്റെടുക്കും. നിലവിലെ അന്വേഷണ സംഘം കേസ് രേഖകളും ഫയലുകളും ക്രൈംബ്രാഞ്ച് സംഘത്തിന് കൈമാറും. പൊലീസ് കസ്റ്റഡിയില്‍ ഉള്ള ഒന്നാം പ്രതി എ പീതാംബരനേയും രണ്ടാം പ്രതി സജി ജോര്‍ജിനേയും ഇന്ന് കോടതിയില്‍ ഹാജരാക്കും. രണ്ടു പ്രതികളുടെയും കസ്റ്റഡികാലാവധി ഇന്ന് അവസാനിക്കും. കോടതിയില്‍ ഹാജരാക്കിയാല്‍ പ്രതികളെ ക്രംബ്രാഞ്ച് കസ്റ്റഡിയില്‍ ആവശ്യപ്പെട്ടേക്കും.
പോലിസ് അന്വേഷണം തൃപ്തികരമല്ലെന്നും വ്യക്തമാക്കി കുടംബാംഗങ്ങള്‍ സിബിഐ അന്വേഷണം എന്നാവശ്യത്തില്‍ ഉറച്ചുനില്‍ക്കുകയാണ്. ആവശ്യമുന്നയിച്ചു കൊല്ലപ്പെട്ട ശരതിന്റെയും കൃപേഷിന്റെയും വീട്ടുകാര്‍ ഹൈക്കോടതിയെ സമീപിച്ചേക്കും. അന്വേഷണം കാര്യക്ഷമമാക്കണം എന്നാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രിന്റെ നേതൃത്വത്തില്‍ ഇന്ന് എസ്.പി ഓഫീസിലേക്ക് പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിക്കുന്നുണ്ട്.
Discussion about this post