ഇടുക്കി ജില്ലയില്‍ വീണ്ടും കര്‍ഷക ആത്മഹത്യ. അടിമാലി ഇരുന്നൂറേക്കര്‍ കുന്നത്ത് സുരേന്ദ്രനാണ് ആത്മഹത്യ ചെയ്തത്.റബ്ബറിനടിക്കുന്ന കീടനാശിനി കഴിച്ച് ചികിത്സയിലായിരുന്ന സുരേന്ദ്രന് ഇന്നു പുലര്‍ച്ചെയാണ് മരിച്ചത്.
കഴിഞ്ഞ ഒന്നരമാസത്തിനിടെ ഇടുക്കി ജില്ലയില്‍ ആത്മഹത്യ ചെയ്യുന്ന മൂന്നാമത്തെ കര്‍ഷകനാണ് സുരേന്ദ്രന്.
കാര്‍ഷിക ഗ്രാമ വികസന ബാങ്കില്‍ നിന്ന് ആറു ലക്ഷത്തോളം രൂപ സുരേന്ദ്രന് വായ്പ എടുത്തിരുന്നു. ഒരേക്കര്‍ കൃഷി ഭൂമി പണയപ്പെടുത്തിയാണ് സുരേന്ദ്രന് വായപയെടുത്തത്. ബാങ്കില്‍ നിന്ന് ജപ്തി നോട്ടീസ് ലഭിച്ചതിന്റെ മനോവിഷമത്തിലാണ് സുരേന്ദ്രന് ആത്മഹത്യ ചെയ്തതെന്ന് ബന്ധുക്കള്‍ പറയുന്നു.
Discussion about this post