ഇന്ത്യയ്ക്കെതിരെ ആക്രമണം നടത്തുന്ന ഭീകരര്‍ക്ക് രൂക്ഷ വിമര്‍ശനവുമായി കേന്ദ്ര മന്ത്രി വി.കെ.സിംഗ് രംഗത്ത്. ഇന്ത്യയുടെ മേല്‍ 1,000 മുറിവുകളുണ്ടാക്കുമെന്ന് പറഞ്ഞ് ഓരോ തവണയും ഭീകരര്‍ ആക്രമണം നടത്തുമ്പോഴും ഇന്ത്യ കൂടുതല്‍ ശക്തിയോടെ തിരിച്ചടിക്കുമെന്ന് വി.കെ.സിംഗ് ട്വിറ്ററിലൂടെ പ്രതികരിച്ചു. ഇന്ന് പുലര്‍ച്ചെ പാക്കിസ്ഥാനിലെ ഭീകരര്‍ക്കെതിരെ ആക്രമണം നടത്തിയ ഇന്ത്യന്‍ വ്യോമസേന പൈലറ്റുമാരെ അദ്ദേഹം അഭിനന്ദിക്കുകയും ചെയ്തു. ഒരു പച്ചിലപ്പാമ്പിനെ നിലത്ത് നിന്നും ഒരു പരുന്ത് റാഞ്ചിയെടുക്കുന്ന ചിത്രത്തോട് കൂടിയാണ് വി.കെ.സിംഗിന്റെ ട്വീറ്റ്.
ഇന്ന് പുലര്‍ച്ചെ പാക് അധീന കശ്മീരില്‍ പ്രവേശിച്ച് മൂന്നിടങ്ങളിലായി സ്ഥിതി ചെയ്യുന്ന ഭീകരവാദ പരിശീലന ക്യാമ്പുകളിലാണ് ഇന്ത്യ ആക്രമണം നടത്തിയത്. 12 മിറാഷ് വിമാനങ്ങളുപയോഗിച്ച് 1,000 കിലോഗ്രാം ഭാരം വരുന്ന സ്ഫോടക വസ്തുക്കളാണ് ഇന്ത്യ ഭീകരവാദികളുടെ ക്യാമ്പുകളില്‍ ഇട്ടത്. ആക്രമണത്തില്‍ ഭീകരവാദികളുടെ കമാന്ഡറുകളുള്പ്പെടെ നിരവധി ഭീകരര്‍ കൊല്ലപ്പെട്ടുവെന്ന് വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചു.
ബാലാകോട്ടിലെ ഭീകരവാദ ക്യാമ്പിന് നേതൃത്വം വഹിച്ചത് ജയ്ഷ് ഭീകരസംഘടനയുടെ തലവന്‍ മസൂദ് അസറിന്റെ അടുത്ത ബന്ധുവായ മൗലാന യൂസഫ് അസറായിരുന്നു. ഇയാളെയും സൈന്യം വധിച്ചിട്ടുണ്ട്.
They say they want India to bleed with a 1000 cuts. We say that each time you attack us, be certain we will get back at you, harder and stronger. Salute the brave pilots of the @IAF_MCC that carried out the strikes. #JaiHind pic.twitter.com/3dLvr5oX0B
— Gen VK Singh(MODI KA PARIWAR) (@Gen_VKSingh) February 26, 2019
Discussion about this post