അയോധ്യാ തര്‍ക്കഭൂമി കേസില്‍ അഞ്ച് അംഗ ബെഞ്ചിന് മുമ്പാകെ നടപടികള്‍ തുടങ്ങിയത്. കേസുമായി ബന്ധപ്പെട്ട രേഖകളുടെ തര്‍ജ്ജിമ സംബന്ധിച്ച് സുപ്രീം കോടതി രെജിസ്ടറി മുദ്ര വച്ച കവറില്‍ നല്‍കിയ റിപ്പോര്‍ട്ട് ബെഞ്ച് പരിശോധിച്ചു.
സുപ്രീം കോടതി രെജിസ്ടറി നല്‍കിയ റിപ്പോര്‍ട്ട് വിശദമായ പരിശോധനയ്ക്ക് ചീഫ് ജസ്റ്റിസ് അഭിഭാഷകര്‍ക്ക് കൈമാറി .രേഖകളുടെ തര്‍ജ്ജിമ സംബന്ധിച്ച് യോജിപ്പ് ഉണ്ടായാല്‍ വാദം ആരംഭിക്കാം എന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കുകയും ചെയ്തു. ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ഹാജര്‍ ആക്കിയ തര്ജ്ജിമയില്‍ എല്ലാവര്‍ക്കും യോജിപ്പ് ഉണ്ടെങ്കില്‍ വാദവും ആയി മുന്നോട്ട് പോകാം എന്നായിരുന്നു ചീഫ് ജസ്റ്റിസിന്റെ പരാമര്‍ശം. ഇപ്പോള്‍ തര്‍ജ്ജിമ അംഗീകരിച്ചാല്‍, വാദം ആരംഭിച്ച ശേഷം പിന്നീട് തര്‍ക്കം ഉന്നയിക്കരുതെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.
രേഖകളുടെ തര്‍ജ്ജിമ കഴിഞ്ഞതാണ്. ഇനി അതില്‍ ഒന്നും ബാക്കി ഇല്ല എന്നായിരുന്നു റാം ലൈലയ്ക്ക് വേണ്ടി സീനിയര്‍ അഭിഭാഷകന്‍ വൈദ്യനാഥന്റെ അഭിപ്രായം. തര്‍ജ്ജിമ ചെയ്ത രേഖകള്‍ നേരത്തെ തന്നെ വിവിധ കക്ഷികള്‍ പരിശോധിച്ചതാണൈന്നും വൈദ്യനാഥന്‍ ആവര്‍ത്തിച്ചു.
ഉത്തര്‍ പ്രദേശ് സര്‍ക്കാര്‍ സമര്‍പ്പിച്ച തര്‍ജ്ജിമ ചെയ്ത രേഖകളുടെ പകര്‍പ്പ് കണ്ടാല്‍ മാത്രമേ എതിര്‍പ്പ് ഉണ്ടോ എന്ന് പറയാന്‍ കഴിയുകയുള്ളു മുസ്ലീം സംഘടകള്‍ക്ക് വേണ്ടി ഹാജരായ രാജീവ് ധവാന്‍ അറിയിച്ചു. ഇപ്പോള്‍ കോടതിയുടെ പരിഗണനയില്‍ ഉള്ള രേഖകള്‍ പരിശോധിച്ചിട്ടില്ലെന്നും രാജീവ് ധവാന്‍ വ്യക്തമാക്കി.
തര്‍ജ്ജിമ സംബന്ധിച്ച് നിങ്ങള്‍ക്ക് ഇടയില്‍ അഭിപ്രായ സമന്വയം ഉണ്ടായാല്‍ കേസുമായി മുന്നോട്ട് പോകാമെന്ന് ജസ്റ്റിസ് ബോബ്‌ഡെ സൂചന നല്‍കി. കോടതിയുടെ സമയം വെറുതെ കളയാന്‍ ഇല്ല. നിങ്ങള്‍ക്ക് തര്‍ജ്ജിമ തമ്മില്‍ ഉള്ള അഭിപ്രായ വ്യത്യാസം തീര്‍ക്കു എന്ന് ചീഫ് ജസ്റ്റിസ് ആവര്‍ത്തിക്കുകയും ചെയ്തു.
എട്ടു മുതല്‍ പന്ത്രണ്ട് ആഴ്ച വരെ വേണമെന്ന് രാജീവ് ധവാനും ദുഷ്യന്ത് ദവെയും കോടതിയെ അറിയിച്ചു . എന്നാല്‍ രാജീവ് ധവാന്റെ ഈ വാദത്തെ എതിര്‍ത്തുകൊണ്ട് വൈദ്യനാഥന്‍ വാദങ്ങള്‍ ഉന്നയിച്ചു. രോഖകളുടെ തര്‍ജ്ജിമ നാല് വര്‍ഷം മുമ്പ് കഴിഞ്ഞതാണ്. ഇപ്പോള്‍ നാല് വര്‍ഷം കഴിഞ്ഞു. ഇത് നീതി കേട് ആണ് എന്നായിരുന്നു വൈദ്യനാഥന്റെ വാദം.
ഈ വാദങ്ങള്‍ തുടര്‍ന്നപ്പോള്‍ ആണ് കോടതി വീണ്ടും ഒരു ഇടപെടല്‍ നടത്തിയത്. അയോധ്യ ഭൂമി തര്‍ക്കം പരസ്പ്പരം ചര്‍ച്ച ചെയ്ത് പരിഹരിച്ചൂടെ എന്നായിരുന്നു കോടതിയുടെ ചോദ്യം. ഒരു ശതമാനം എങ്കിലും സാധ്യത ഉണ്ടെങ്കില്‍ അത് അല്ലേ നല്ലതെന്നും ജസ്റ്റിസ് ബോബ്‌ഡെ ചോദിച്ചു.
ഇത് ഒരു സ്വകാര്യ ഭൂമി തര്‍ക്കം അല്ല. വിശ്വസ്വവും ബന്ധപ്പെട്ടാതാണെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കിയപ്പോള്‍ ചര്‍ച്ചകളിലൂടെ പരിഹരിക്കാന്‍ നേരത്തെയും ശ്രമിച്ചതാണ്. പക്ഷേ അത് വിജയിച്ചില്ലെന്ന് രാജീവ് ധവാന്‍ പറഞ്ഞു. എന്നാല്‍ ധവാന്റെ വാദത്തിന് സുബ്രഹ്മണ്യസ്വാമിയും കൃത്യമായ മറുപടി നല്‍കി. തര്‍ക്ക ഭൂമി ആരുടേത് എന്നത് അല്ല വിഷയം. ഹിന്ദുക്കള്‍ക്ക് രാമ ജന്മ ഭൂമിയില്‍ പ്രാര്‍ത്ഥിക്കാന്‍ അവസരം ഉണ്ടാകണം. അത് ഹിന്ദുക്കളുടെ മൗലിക അവകാശം ആണെന്നായിരുന്നു സുബ്രമണ്യം സ്വാമിയുടെ അഭിപ്രായം.
ഈ തര്‍ക്കങ്ങള്‍ക്ക് ശേഷമാണ് തര്‍ക്കപരിഹാരത്തിനായി കോടതി നിര്‍ണ്ണായക തീരുമാനമെടുത്തത്. അയോധ്യ തര്‍ക്ക ഭൂമി കേസുമായി ബന്ധപ്പെട്ട തര്‍ജ്ജിമ ചെയ്ത് രേഖകള്‍ പരിശോധിച്ച് എതിര്‍പ്പ് ഉണ്ടെങ്കില്‍ ആറ് ആഴ്ചക്കുള്ളില്‍ അറിയിക്കണമെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. മധ്യസ്ഥ ചര്‍ച്ച സംബന്ധിച്ച അടുത്ത ചൊവ്വാഴ്ച കോടതി ഉത്തരവ് പുറപ്പെടുവിക്കും
Discussion about this post