പുല്‍വാമ ഭീകരാക്രമണത്തിന് തിരിച്ചടി നല്‍കിയ ഇന്ത്യന്‍ സേനയെ അഭിനന്ദിച്ച് ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ രംഗത്ത്. സൈന്യത്തിന്റെ ധീരതയെ താന്‍ അഭിനന്ദിക്കുകയും അവര്‍ക്ക് താന്‍ സല്യൂട്ട് നല്‍കുകയും ചെയ്യുന്നുവെന്ന് അമിത് ഷാ ട്വിറ്ററില്‍ കുറിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള പുതിയ ഇന്ത്യ ഭീകരവാദത്തെ വെച്ചുപൊറുപ്പിക്കില്ലായെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മോദിയുടെ നേതൃത്വത്തില്‍ ഇന്ത്യ സുരക്ഷിതമാണെന്ന് ഇന്ന് സൈന്യത്തിന്റെ വിജയകരമായ നീക്കം തെളിയിച്ചുവെന്നും അമിത് ഷാ പറഞ്ഞു. ഭീകരവാദത്തെയും അത് ചെയ്യുന്നവരെയും അതിന് പിന്തുണ നല്‍കുന്നവരെയും ഇന്ത്യ വെറുതെ വിടില്ലെന്നും അമിത് ഷാ അഭിപ്രായപ്പെട്ടു.
ഇന്ന് പുലര്‍ച്ചെയായിരുന്നു പാക് മണ്ണില്‍ ഇന്ത്യന്‍ വ്യോമസേനയുടെ മിറാഷ് 2000 വിമാനങ്ങള്‍ കടന്ന് ചെന്ന് ഭീകരവാദികളുടെ പരിശീലന ക്യാമ്പുകള്‍ ആക്രമിച്ച് ഇല്ലാതാക്കിയത്.
I congratulate and salute the bravery and valour of our armed forces.
Today’s action further demonstrates that India is safe and secure under the strong & decisive leadership of PM @narendramodi.— Amit Shah (Modi Ka Parivar) (@AmitShah) February 26, 2019
Today's strong action shows the will and resolve of a New India.
Our New India will not spare any acts of terror and their perpetrators and patrons.— Amit Shah (Modi Ka Parivar) (@AmitShah) February 26, 2019
Discussion about this post