ഇന്ത്യയുടെ പ്രതിരോധ മേഖല ശക്തിപ്പെടുത്താനായി ഏറ്റവും വലിയ ആളില്ലാ വിമാനങ്ങള്‍ നല്‍കാമെന്ന് ഇസ്രായേല്‍.50 ഹെറോണ്‍ ഡ്രോണുകള്‍ ഇന്ത്യയ്ക്ക് നല്‍കുമെന്നാണ് റിപ്പോര്‍ട്ട്.
50 കോടി ഡോളറിന്റെ ഡ്രോണുകളാണ് ഇന്ത്യ വാങ്ങുന്നത്. 35,000 അടി ഉയരത്തില്‍ വരെ പറന്ന് ആക്രമണം നടത്താനും ഹെറോണിന് കഴിയും.ഇസ്രായേല്‍ എയ്റോസ്പേസ് ഇന്‍ഡസ്ട്രീസാണ് ഈ ഡ്രോണുകള്‍ നിര്‍മ്മിക്കുന്നത്.
നിരീക്ഷിക്കാനും,അതേ സമയം തകര്‍ക്കാന്‍ ശേഷിയുള്ളവയാണിത്.470 കിലോഗ്രാം ആയുധങ്ങള്‍ വരെ വഹിക്കാന്‍ ശേഷിയുള്ള ഹെറോണ്‍ ഡ്രോണ്‍ 350 കിലോമീറ്റര്‍ ദൂരം വരെ സഞ്ചരിക്കും. അതിര്‍ത്തി കടന്ന് ആക്രമണം നടത്തി തിരിച്ചുവരാന്‍ വരെ ശേഷിയുള്ളതാണ് ഹെറോണ്‍. ഭീകരരുടെ നീക്കങ്ങള്‍ മുന്‍കൂട്ടി തിരിച്ചറിയാനും ഈ ഡ്രോണുകള്‍ക്ക് കഴിയും.
ഏതു ഇരുട്ടിലും വ്യക്തമായ വിവരങ്ങള്‍ നല്കാന് ഈ ഡ്രോണുകള്‍ക്ക് കഴിയും. ഇസ്രായേലിനെ കൂടാതെ തുര്‍ക്കി,കാനഡ,ആസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങള്‍ ഹെറോണ്‍ ഉപയോഗിക്കുന്നുണ്ട്.ഇരുട്ടില്‍ മനുഷ്യന്റെ നീക്കങ്ങള്‍ നിരീക്ഷിക്കാന്‍ ശേഷിയുള്ളതാണ് ഇസ്രായേല്‍ നിര്‍മിത ഹെറോണ്‍ ആളില്ലാ വിമാനങ്ങള്‍.
സ്ഥലവും പ്രദേശത്തെ സംഭവികാസങ്ങളും എല്ലാം ആളില്ലാ വിമാനങ്ങള്‍ തല്‍സമയം പകര്‍ത്തി കമാന്‍ഡോകളുടെ കേന്ദ്രത്തിലേക്കെത്തിക്കാന്‍ ഹെറോണിന് കഴിയും.
Discussion about this post