തലശ്ശേരി: ജഗന്നാഥക്ഷേത്ര ഓഫീസിലുണ്ടായ അക്രമസംഭവവുമായി ബന്ധപ്പെട്ടും സ്ഥലത്തെത്തിയ പോലിസിനെ കയ്യേറ്റം ചെയ്തുവെന്ന കേസിലും ഇരുപതോളം ബി.ജെ.പി പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് കേസെടുത്തു. സ്ഥലത്തെത്തിയ തലശ്ശേരി എസ്.ഐ അനില്‍കുമാറിനെ കൈയേറ്റം ചെയ്യാന്‍ ശ്രമിച്ചതിന് ബി.ജെ.പി മണ്ഡലം സെക്രട്ടറി എം.പി. സുമേഷിനെതിരെയാണ് കേസെടുത്തിട്ടുള്ളത്.
കൈയേറ്റത്തിനിരയായി തലശ്ശേരി സഹകരണ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ജ്ഞാനോദയയോഗം പ്രസിഡന്റ് കെ.പി. രത്നാകരന്റെ മൊഴി ഇന്നലെ പൊലീസ് രേഖപ്പെടുത്തിയിരുന്നു.
അക്രമത്തില്‍ പ്രതിഷേധിച്ച് ശ്രീജ്ഞാനോദയയോഗവും ഹിന്ദു ഐക്യവേദിയും ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ഇന്നലെ നഗരസഭാ പരിധിയില്‍ പൂര്‍ണമായിരുന്നു. ജ്ഞാനോദയയോഗം തിരഞ്ഞെടുപ്പിനുള്ള പത്രികാസമര്പ്പണത്തെച്ചൊല്ലിയുണ്ടായ തര്‍ക്കത്തെ തുടര്‍ന്നായിരുന്നു അക്രമം.
28ന് നടക്കുന്ന തിരഞ്ഞെടുപ്പില്‍ കെ.പി. രത്നാകരന്റെ നേതൃത്വത്തിലുള്ള പാനലും ക്ഷേത്രസംരക്ഷണ സമിതിയുടെ പാനലുമാണ് മത്സരരംഗത്തുള്ളത്.
Discussion about this post